Headlines

തീരുമാനം സൗദി മലയാളികൾക്ക് തിരിച്ചടിയോ? എൻജിനീയറിങ് ജോലികളിൽ ഇനി സ്വദേശികളും, തീരുമാനം പ്രാബല്യത്തിലേക്ക്

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ എൻജിനീയറിങ് ജോലികളിൽ 25 ശതമാനം സ്വദേശികൾക്ക് നൽകുന്ന തീരുമാനം പ്രാബല്യത്തിലേക്ക്. രാജ്യത്തെ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകാനുള്ള സൗദി സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായി സൗദിയിലെ എൻജിനീയറിങ് ജോലികളിൽ അവരെ നിയമിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം ജൂലൈ 21 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഈ വർഷം ആദ്യം പുറത്തിറക്കിയ തീരുമാനം കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 25 ശതമാനം എൻജിനീയറിങ് പ്രൊഫഷനുകൾ സ്വദേശികൾക്ക് നൽകണമെന്നാണ് തീരുമാനം. തീരുമാനം നടപ്പിലാക്കുന്നതോടെ സൗദികൾക്ക് 7,000 റിയാൽ മിനിമം ശമ്പളത്തിൽ 8,000ത്തിലധികം ജോലികൾ ലഭ്യമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതോടെ തൊഴിൽ നഷ്ടമാവും.

സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് തീരുമാനം പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *