താരങ്ങളെ പോലെ ആണ് അവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരർ ആണ്. അവരുടെ വിശേഷങ്ങൾ അറിയാൻ ഒരു പ്രത്യേക ആകാംക്ഷയാണ് പ്രേക്ഷകർക്ക്. അവരുടെ സന്തോഷവും സങ്കടവും എല്ലാം ആരാധകർക്കും അങ്ങനെ തന്നെയാണ്. അത്തരത്തിൽ ഒരു താര പുത്രിയുടെ പുതിയ സന്തോഷം ആണ് ആരാധകർ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. തന്റെ മകൾ ഡോക്ടർ ആയ സന്തോഷം പങ്കിട്ടെത്തിയത് ദിലീപ് ആണ്.ഒരു സ്വപ്നം സഫലമായിരിക്കുന്നു. മകൾ മീനാക്ഷി ഡോക്ടറായി. അവളോടുള്ള സ്നേഹവും ബഹുമാനവും എന്നാണ് ദിലീപ് കുറിച്ചത് പിന്നാലെ മീനാക്ഷിക്ക് ഒപ്പമുള്ള ചിത്രവുമായി കാവ്യയും എത്തി. അഭിനന്ദനങ്ങൾ ഡോ.മീനാക്ഷി ഗോപാലകൃഷ്ണൻ.
നീ അതുനേടിയിരിക്കുന്നു! നിന്റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇന്ന് ഇവിടെ എത്തിച്ചത്. ഇന്ന് ഞങ്ങൾ മീനുവിനെ ഓർത്ത് അഭിമാനിക്കുന്നു, നിങ്ങൾക്ക് ഇനിയും വളരെയധികം കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഇന്നും എന്നും സ്നേഹത്തോടെയും അഭിമാനത്തോടെയും കാവ്യാ എന്നാണ്; നടി കുറിച്ചത്
മഞ്ജു വാര്യയുടെയും ദിലീപിന്റെയും മകൾ ചെന്നൈ രാമചന്ദ്ര ഇൻസ്റ്റിട്യൂട്ടിൽ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്. എവിടെയാകും താരം പ്രാക്ടീസ് ചെയ്യാൻ കയറുന്നത്. കേരളത്തിൽ ഇനി മകൾക്കായി ഹോസ്പിറ്റൽ കെട്ടുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഹോസ്പിറ്റൽ ഒന്നും കെട്ടാൻ പ്ലാൻ ഇല്ല എന്നാണ് അടുത്തിടെ ദിലീപ് പ്രതികരിച്ചിരുന്നു .എന്നാൽ ഡോക്ടർ മീനാക്ഷി ദിലീപ് ആയി ദിലീപിന്റെ മകൾ എവിടെയാകും ജോയിൻ ചെയ്യുന്നത് എന്നാണ് ആരാധകരുടെ ആകാംക്ഷ.