ഉത്തർപ്രദേശിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ സംഘം, റെയിൽവേ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഗോണ്ടയ്ക്ക് സമീപം മോട്ടിഗഞ്ചിനും ജിലാഹി സ്റ്റേഷനും ഇടയിൽ ജൂലൈ 18 നാണ് ട്രെയിനിൻ്റെ എട്ട് കോച്ചുകൾ പാളം തെറ്റിയിരുന്നു. സംഭവത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് ലഖ്‌നൗ ഡിവിഷനിലെ സീനിയർ സെക്ഷൻ എഞ്ചിനീയർ ട്രാക്കിൽ “ഉടൻ നീക്കംചെയ്യൽ തകരാർ” (ഐഎംആർ) കണ്ടെത്തിയതായി ഹിന്ദിയിൽ എഴുതിയ ആറംഗ അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ട്രെയിൻ പാളം തെറ്റി അപകടം; ട്രാക്കിലെ തകരാറും മുൻകരുതലുകളുടെ അഭാവവും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
