Headlines

ആഷിഖ് അബുവിന്റെ സിനിമ, വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്, അനുരാഗ് കാശ്യപിന്റെ ആദ്യ മലയാള സിനിമ; റൈഫിള്‍ ക്ലബ്ബ് ചിത്രീകരണം പൂര്‍ത്തായവുമ്പോള്‍

ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ്.

അനുരാഗ് കാശ്യപിന്റെ ആദ്യ ചിത്രം എന്നത് മാത്രമല്ല, വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയില്‍ മുന്നോട്ട് പോകുന്ന ആഷിക് അബുവിന്റെ സംവിധാനം എന്നതും റൈഫിള്‍ ക്ലബ്ബിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്. 2023 ല്‍ പുറത്തിറങ്ങിയ നീലവെളിച്ചമാണ് ആഷിഖ് അബു ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. വലിയൊരു ഗ്യാപ്പിന് ശേഷം ആക്ഷന്‍ നായിക വാണി വിശ്വനാഥ് തിരിച്ചുവരുന്നു എന്നതും ചെറിയ കാര്യം അല്ലല്ലോ.

ഹനുമാന്‍കൈന്റ്, ബേബി ജീന്‍, സെന്ന ഹെഗ്‌ഡെ, നതേഷ് ഹെഗ്‌ഡെ, നവനി, റംസാന്‍ മുഹമ്മദ്, വിജയരാഘവന്‍, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *