Headlines

സഞ്ജു സാംസണ് തിരിച്ചടിയായത് ഈ മൂന്ന് കാര്യങ്ങൾ; ഗൗതം ഗംഭീറിന്റെ ഏകദിന ടീമിൽ നിന്ന് പുറത്തായത് ഇക്കാരണങ്ങളാൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണിന് ലഭിക്കുന്ന അവസരങ്ങൾക്കായി കണ്ണുനട്ടിരിക്കുന്ന ആരാധകർ ഏറെ. സഞ്ജുവിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുൻപ് ഏറ്റവും അധികം പ്രകടിപ്പിച്ചത് ഇപ്പോഴത്തെ മുഖ്യപരിശീലകനായ ഗൗതം ഗംഭീർ ആയിരുന്നു. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റെടുത്തു.

ശ്രീലങ്കൻ പര്യടനമാണ് ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരീക്ഷണം. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല. അതേസമയം, ട്വൻറി – 20 ടീമിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചതിനു പിന്നാലെയുള്ള ടൂറിലാണ് സഞ്ജു ഒഴിവാക്കപ്പെട്ടത് എന്നതും ശ്രദ്ധേയം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സഞ്ജുവിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ 2 – 1 നു പരമ്പര നേടാൻ സഹായിച്ചത്. എങ്കിലും എന്തുകൊണ്ടാണ് ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താതിരുന്നത്. അതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.

വിക്കറ്റ് കീപ്പർ ബാറ്റർമാരായി കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവർ ഇന്ത്യൻ ടീമിൽ ഇതിനോടകം ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ തട്ടിച്ചു നോക്കുമ്പോൾ സഞ്ജു സാംസണിന് ഏകദിന പരിചയം കുറവ്. സഞ്ജുവിന് 16 ഏകദിനങ്ങളുടെ പരിചയം മാത്രമാണുള്ളത്. 56.66 ശരാശരിയിൽ 510 റൺസും. കെ. എൽ. രാഹുൽ 75 ഏകദിനങ്ങളിൽ നിന്ന് 2820 റൺസ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

വിശ്വസ്ത ബാറ്റർ എന്ന നിലയിൽ രാഹുൽ ഏകദിന ക്രിക്കറ്റിൽ സ്റ്റെബിലിറ്റി ഇതിനോടകം പ്രകടിപ്പിച്ചു കഴിഞ്ഞു. സീനിയർ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലേക്കും രാഹുൽ ഉയർന്നു കഴിഞ്ഞു. 2023 ഐ സി സി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കെഎൽ രാഹുൽ കാഴ്ച വെച്ചിരുന്നു എന്നതും ശ്രദ്ധേയം. മധ്യനിരയിൽ രാഹുൽ വിശ്വസ്ത ബാറ്റർ ആണെന്നതാണ് സഞ്ജുവിന് സ്ഥാനം ലഭിക്കാതിരിക്കാനുള്ള ഒരു കാരണം.

Leave a Reply

Your email address will not be published. Required fields are marked *