Headlines

പബ്ലിക് സ്‌കൂളുകളില്‍ പൗരന്‍മാര്‍ അല്ലാത്ത കുട്ടികള്‍ക്കും പഠിക്കാം; പുതിയ തീരുമാനവുമായി യുഎഇ

അബൂദാബി: അടുത്ത അധ്യയന വര്‍ഷം മുതല്‍ യുഎഇ പൗരന്മാരല്ലാത്ത ചില വിഭാഗം കുട്ടികള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കാമെന്ന് എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ അറിയിച്ചു. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍, യുഎഇയില്‍ സേവനം അനുഷ്ഠിക്കുന്ന നയതന്ത്ര ഉദ്യോഗസസ്ഥരുടെ മക്കള്‍, യുഎഇ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍, കൊമോറോസ് പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പബ്ലിക്

അതേസമയം, പൊതു വിദ്യാലയങ്ങളിലെ പഠനഭാഷ എല്ലാ വിഷയങ്ങള്‍ക്കും അറബിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം ഭാഷയായി ഇംഗ്ലീഷ് പഠിപ്പിക്കും. സ്‌കൂളുകള്‍ എമിറാത്തി ദേശീയ പാഠ്യ പദ്ധതി പിന്തുടരുകയും അതിന് വിദ്യാഭ്യാസ മന്ത്രാലയം മേല്‍നോട്ടം വഹിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2 മുതല്‍ 12 വരെ ക്ലാസ്സുകളിലാണ് സ്വദേശികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചേര്‍ന്ന് പഠിക്കാനാവുക.

ചില നിബന്ധനകളോടെയാണ് ഇതിന് അവസരമുള്ളതെന്ന് എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് യുഎഇയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രാദേശിക സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കണം എന്നതാണ് നിബന്ധനകളിലൊന്ന്. അറബി ഭാഷ, ഇംഗ്ലീഷ് ഭാഷ, ഗണിതം എന്നിവയില്‍ വിദ്യാര്‍ത്ഥിയുടെ ഗ്രേഡ് 85 ശതമാനത്തില്‍ താഴെയാകരുത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധുവായ യുഎഇ റസിഡന്‍സ് വിസ ഉണ്ടായിരിക്കണം. വിദ്യാര്‍ഥി അഡ്മിഷന്‍ ആഗ്രഹിക്കുന്ന ക്ലാസ്സിലെ ആകെ വിദ്യാര്‍ത്ഥികളുടെ 20 ശതമാനത്തില്‍ താഴെ മാത്രമേ പ്രവാസി വിദ്യാര്‍ത്ഥികള്‍ ഉണ്ടാവാന്‍ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *