Headlines

New Tax Regime; ആ ‘ചരിത്ര’ പ്രഖ്യാപനം ഇതാണോ? ആദായ നികുതി ഘടനയിൽ പരിഷ്കരണം, ഓഹരി നിക്ഷേപകർക്ക് തിരിച്ചടി

ബജറ്റിൽ ആദായ നികുതി സ്ലാബ് പരിഷ്കരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അതുപോലെ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. ഇത് ഒരു ലക്ഷം രൂപയായി ഉയർത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 1961-ലെ ആദായ നികുതി നിയമത്തിൽ പോരായ്മകൾ പരിഹരിക്കും. ആദായ നികുതി സ്ലാബിലെ പരിഷ്കരണം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. വിദേശ നിക്ഷേപകരുടെ കോർപ്പറേറ്റ് നികുതി കുഏഴു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനം ആണ് നികുതി.

10 ലക്ഷം മുതൽ 12 ലക്ഷം വരെ വരുമാനമുള്ളവരിൽ നിന്ന് 15 ശതമാനം നികുതി ഈടാക്കും.

12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനം ആണ് നികുതി നൽകേണ്ടത് .

മൂലധനനേട്ട നികുതി ഉയരും

റച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

അതേസമയം മൂലധന നേട്ടത്തിന് ഈടാക്കുന്ന നികുതിയിൽ വർധനയുണ്ട്. ദീർഘകാല മൂലധന നേട്ട നിരക്ക് 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനം ആയി ആണ് ഉയർത്തിയത്.
1.25 ലക്ഷം രൂപ വരെയുള്ള നേട്ടം നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്.

• മൂലധന നേട്ട നികുതി ഈടാക്കുന്നതിനുള്ള ഹോൾഡിംഗ് കാലയളവും കുറച്ചു: ഒരു വർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന എല്ലാ ലിസ്റ്റഡ് കമ്പനികളുടെ ആസ്തികൾക്കും ദീർഘകാല മൂലധനനേട്ടം ബാധകമാകും. ലിസ്റ്റുചെയ്യാത്ത കമ്പനികളുടെ ഓഹരികൾ രണ്ട് വർഷത്തിലേറെയായി കൈവശമുണ്ടെങ്കിലും നികുതി നൽകണം.

Leave a Reply

Your email address will not be published. Required fields are marked *