അടുത്ത വർഷം പാകിസ്താനിലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി (ICC Champions Trophy) ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്. പാകിസ്താനാണ് വേദി എന്നതുകൊണ്ടു തന്നെ ഇന്ത്യ ഈ ടൂർണമെന്റിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാഷ്ട്രീയ ബന്ധം മോശമായ സാഹചര്യത്തിൽ നിലവിൽ ഇന്ത്യ – പാകിസ്താൻ പരമ്പരകൾ നടക്കുന്നില്ല.
ഐസിസി, എസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഈ ടീമുകൾ തമ്മിൽ വർഷങ്ങളായി മത്സരിക്കുന്നത്. നേരത്തെ 2023 ലെ ഏഷ്യാകപ്പിൽ പാകിസ്താൻ ആതിഥേയത്വം വഹിച്ചപ്പോൾ ഇന്ത്യ അവിടെ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. ഇതുപോലെ തന്നെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ കളികൾ മറ്റേതെങ്കിലും രാജ്യത്തിലേക്ക് മാറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അതിനിടെ ഇപ്പോളിതാ വിരാട് കോഹ്ലിയോട് പാകിസ്താനിൽ കളിക്കാനെത്തണമെന്ന് വൈകാരികമായി അഭ്യർഥിച്ചിരിക്കുകയാണ് മുൻ പാക് നായകൻ യൂനിസ് ഖാൻ.
വിരാട് കോഹ്ലി 2025 ലെ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിൽ എത്തണം. ഇത് ഞങ്ങളുടെയും കൂടി ആഗ്രഹമാണ്. കോഹ്ലിയുടെ കരിയറിൽ ഇനി ബാക്കിയുള്ള കാര്യം പാകിസ്താനിൽ കളിക്കാനെത്തുകയും, ഇവിടെ മികച്ച രീതിയിൽ കളിക്കുകയും ചെയ്യുന്നതാണ്.” ന്യൂസ് 24 നോട് സംസാരിക്കവെ യൂനിസ് ഖാൻ പറഞ്ഞു.