ഡൽഹി: ക്രിപ്റ്റോ കറൻസിയുടെ പേരിൽ യുഎസ് വനിതയിൽ നിന്നും കേടികൾ തട്ടി കടന്നു കളഞ്ഞ ഇന്ത്യൻ യുവാവിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. യുഎസ് വനിതയായ ലിസ റോത്ത് എന്ന യുവതിയെയാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ കബളിപ്പിച്ച് നാല് ലക്ഷം ഡോളർ (3.2 കോടി രൂ
2023 ജൂലൈ നാലിന് മൈക്രോസോഫ്റ്റിൻ്റെ ഏജൻ്റ് എന്ന് പരിചയപ്പെടുത്തി ഒരാൾ തന്നെ വിളിച്ചു . 400,000 ഡോളർ ഒരു ക്രിപ്‌റ്റോകറൻസി വാലറ്റിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. താൻ അത്പോലെ ചെയ്തു. പിന്നീടാണ് ഇത് ചതിയാണെന്ന് മനസ്സിലായത്. തുടർന്ന് പരാതി നൽകി. പരാതി നൽകി ഒരു വർഷത്തിനുശേഷമാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ദില്ലിയിൽ നിന്ന് ഒരു വാതുവെപ്പുകാരെയും ക്രിപ്‌റ്റോകറൻസി കൈകാര്യം ചെയ്യുന്ന ലക്ഷ്യ വിജിനെയും അറസ്റ്റ് ചെയ്യുന്നത്. കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലാണ് ഇയാൾ താമസിക്കുന്നത് എന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്ത് പൊലീസ് ഇയാളെ കഴിഞ്ഞ വർഷം മാർച്ചിൽ അറസ്റ്റ് ചെയ്തപ്പോൾ ദില്ലി പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്.
പ്രഫുൽ ഗുപ്ത, അമ്മ സരിതാ ഗുപ്ത എന്നിവരുടെ വാലറ്റുകളിലേക്കാണ് റോത്ത് കൈമാറിയ പണം ഇയാളിൽ നിന്നും പോയിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് കരൺ ചുഗ് എന്ന വ്യക്തി പ്രഫുൽ ഗുപ്തയിൽ നിന്നും ഈ പണം വാങ്ങി വിവിധ വാലറ്റുകളിൽ നിക്ഷേപിച്ചു. ക്രിപ്‌റ്റോകറൻസി വിറ്റ് ഈ തുക വിവിധ ഇന്ത്യൻ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി. ഫെയർ പ്ലേ 24 പോലുള്ള വാതുവെപ്പ് ആപ്പുകളിൽ കയറി വിടെ നിന്നും ലഭിച്ച പണമാണെന്ന രേഖ ഉണ്ടാക്കി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്താണ് ഏജൻസി അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിപ്‌റ്റോ വാലറ്റുകൾ കൈവശം വെച്ചവരുടെ മൊഴി ഏജൻസി രേഖപ്പെടുത്തി. പണം മറ്റു വാലറ്റുകളിലേക്ക് മാറ്റിയത് അന്വേഷണത്തിൽ നിന്നും രക്ഷപ്പടാനുള്ള ഒരു വഴിയായാണ് ഇദ്ദേഹം കണ്ടത്. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ മുഖ്യപ്രതിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ 5 ദിവസത്തെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു