Headlines

പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

ന്യൂഡൽഹി: ശാസ്ത്രജ്ഞൻ, എൻജിനീയർ, അധ്യാപകൻ എന്നീ നിലകളിൽ തൻ്റെ ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച ഡോ. എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്. രാജ്യത്തെയും യുവതലമുറയെയും സ്വപ്നം കാണാൻ പഠിപ്പിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. ‘ഇന്ത്യയുടെ മിസൈൽ മാൻ’ എന്ന വിശേഷണമുള്ള കലാം 2015 ജൂലൈ 27നാണ് അന്തരിച്ചത്.

2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച എപിജെ അബ്ദുൾ കലാം ജനപ്രിയ രാഷ്ട്രപതി എന്ന പേരിൽ പ്രശസ്തനാണ്. 1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്തെ കുടുംബത്തിലാണ് എപിജെ അബ്ദുൾ കലാം ജനിച്ചത്. കുട്ടിക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ പത്രവിതരണത്തിനായി ഇറങ്ങി വരുമാനം കണ്ടെത്തി. പഠനത്തിൽ പ്രത്യേകിച്ച് ഗണിതത്തിൽ വളരെയധികം മികവുള്ള കലാം മികച്ച വിദ്യാർഥിയായിരുന്നു. സ്കൂൾ കാലഘട്ടത്തിന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിലും ഭൗതികശാസ്ത്രത്തിലും ബിരുദം നേടി.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലും (ഐഎസ്ആർഒ) ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായും സയൻ്റിഫിക് അഡ്മിനിസ്ട്രേറ്ററായും അബ്ദുൾ കലാം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കലാമിൻ്റെ നിർദ്ദേശപ്രകാരം രാജ്യം ടാങ്ക് വേധ മിസൈൽ നാഗ്, മിസൈൽ ത്രിശൂൽ, മിസൈൽ പൃഥ്വി എന്നിവ നിർമിച്ചു. 1990ൽ പത്മഭൂഷണും 1997ൽ ഭാരതരത്‌നയും നൽകി രാജ്യം അദ്ദേഹം ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *