Headlines

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റസിലേക്ക് നേരിട്ടു പ്രവേശിക്കാവുന്ന പാലം; 16.5 കോടി ദിർഹത്തിന്റെ കരാർ തയ്യാർ

ദുബായ്: എന്നും മാറ്റത്തിന്റെ പാതിയിൽ ആണ് ദുബായ്. നാട് വികസനത്തിൽ എത്തുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് എപ്പോഴും ദുബായ് പ്രഖ്യാപിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റസിലേക്ക് നേരിട്ടു പ്രവേശിക്കാവുന്ന പാലത്തിന്റെ നിർമ്മാണ പദ്ധതിയാണ് ഏറ്റവും പുതിയത്. 300 മീറ്റർ നീളമുള്ള ഒറ്റവരി പാലമാണ് ഇവിടെ പുതുതായി നിർമ്മിക്കുന്നത്. പല ഭാഗത്ത് നിന്നും എമിരേറ്റ് മാളിൽ നേരിട്ട് എത്താൻ സാധിക്കുന്ന തരത്തിലാണ് വഴി. അബുദാബിയിൽ നിന്നും ജബൽ അലി ഭാഗത്തു നിന്നും വരുന്നവർക്ക് വേഗത്തിൽ മാളിലേക്ക് പ്രവേശിക്കാം. ഉംസുഖീം റോഡിൽ നിന്ന് മാളിന്റെ പാർക്കിങ്ങിലേക്കുള്ള റാംപിന്റെ വീതി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

മാളിന്റെ ചുറ്റുമുള്ള രണ്ടര കിലോമീറ്റർ റോഡ് റീടാർ ചെയ്യും. ബസ് സ്റ്റേഷന്റെ നവീകരണവും പദ്ധതിയിൽ ഉണ്ട്. കെംപൻസ്കി ഹോട്ടലിന്റെ മുന്നിലെ വൺവേ ടൂ വേ ആക്കാനും തീരുമാനിച്ചിട്ടുണ്ട്. സെെക്കിൾ ലെെൻ, അഴുക്കുചാൽ എന്നിവ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പുതിയ ട്രാഫിക് സിഗ്നലുകൾ ഈ ഭാഗത്ത് സ്ഥാപിക്കും. ഇന്റർ ലോക്ക്, ലാൻഡ്സ്കേപ്പിങ് എന്നിവ സ്ഥാപിക്കുന്നതും ഇവിടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഡിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ ആണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

അബുദാബി, ജബൽ അലി ഭാഗത്ത് നിന്നും മാളിലേക്ക് വരുന്നവർക്ക് വളരെ എളുപ്പത്തിൽ ഇവിടെ എത്താൻ സാധിക്കും. പാലത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ യാത്ര സമയം 10 മിനിറ്റായി കുറയും. ഉംസുഖീമിൽ നിന്നു വരുന്നവരുടെ യാത്രാ സമയം 15 മിനുറ്റാണ്. എന്നാൽ പാലം വരുന്നതോടെ അത് 8 മിനുറ്റായി കുറയും. 2005ൽ ആണ് മാൾ ഓഫ് എമിറേറ്റ്സ് പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ് ഈ മാൾ. പ്രതിവർഷം 4 കോടി ജനങ്ങളാണ് ഈ മാൾ സന്ദർശിക്കുന്നത് എന്നാണ് കണക്ക്. 454 ഷോപ്പുകളും 96 റസ്റ്ററന്റുകളും ഈ മാളിൽ ഉണ്ട്. എല്ലാ പ്രമുഖ ലീഡിങ് ബ്രാൻഡുകൾ ഇവിടെ ഉള്ളതിനാൽ ഒഴിവു ദിവസങ്ങൾ നിരവധി പേർ ഇങ്ങോട്ട് ആഘോഷിക്കാൻ വേണ്ടിയെത്തും. വോക്സ് സിനിമയുടെ മിഡിൽ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തിയേറ്ററ്‍ ഈ മാളിൽ ആണ് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *