അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മഴ മൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഇരു ക്യാപ്റ്റന്മാരും സമനില അംഗീകരിച്ചു. ഇതോടെ, പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം(1-1) എത്തി.
14 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അശ്വിന്റെ പ്രഖ്യാപനം. ഗാബ ടെസ്റ്റിനിടയില്‍ മഴമൂലം കളി തടസ്സപ്പെട്ടതോടെ, ഡ്രസ്സിങ് റൂമില്‍ വികാരധീനനായി വിരാട് കോഹ്ലിയും അശ്വിനും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അശ്വിന്‍ വിരമിക്കുകയാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.
ദൃശ്യങ്ങള്‍ കണ്ടതോടെ, അശ്വിന്‍ കളിക്കളത്തോട് വിടപറഞ്ഞേക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍, മാത്യു ഹെയ്ഡന്‍, മാര്‍ക് നിക്കോളാസ് എന്നിവര്‍ അനുമാനിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ സ്പിന്‍ മജീഷ്യന്‍ അരങ്ങൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍. അശ്വിന്‍
