ലുലു സ്റ്റോറുകൾ കൊല്ലത്തേക്കും. ലുലു കണക്ട്, ലുലു ഡെയിലി സ്റ്റോറുകളാണ് കൊല്ലത്ത് തുറന്നത്. കൊട്ടിയത്തെ ഡ്രീസ് മാളിലാണ് ലുലുവിൻ്റെ പുതിയ സ്റ്റോറുകൾ എത്തുന്നത്. ദേശിംഗനാട് സഹാകരണസംഘമാണ് ഡ്രീംസ് മാൾ നിർമിച്ചത്. ലുലു സ്റ്റോറുകളുടെ ഡ്രീംസ് മാളിലെ സാനിധ്യം സഹകരണമേഖലയുടെ കുതിപ്പിനും സഹായകരമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.
ലുലു സ്റ്റോറുകളിലൂടെ കോട്ടയത്തിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലും സാന്നിധ്യം വിപുലീകരിക്കുകയാണ് ലുലു ഗ്രൂപ്പ്. സഹകരണമേഖല ലുലു നൽകുന്ന പിന്തുണ കൂടിയാണ് ഈ നീക്കം.കൊട്ടിയത്തെ ലുലു സഹകരണമേഖലയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജമേകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എയൂസഫലി വ്യക്തമാക്കി. സഹകരണ സംഘങ്ങൾ നാടിൻ്റെ മുന്നോട്ടുള്ള പുരോഗതിയുടെ അടിസ്ഥാനമാണ്. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത ഉപയോഗിക്കാൻ ആകണമെന്നും ലുലു ഗ്രൂപ്പ് ചെയർമൻ വ്യക്തമാക്കി.
കൊല്ലത്തെ ലുലു സ്റ്റോറുകളിലൂടെ 600 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ പ്രസ്റ്റീജ് ഫോറം മാളിലായിരുന്നു കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചത്.