Headlines

സഞ്ജുവിന് ഇന്ത്യൻ ടീമിൽ അടുത്ത തിരിച്ചടി ലഭിക്കാൻ സാധ്യത; ചാമ്പ്യൻസ് ട്രോഫിയിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല

2024 കലണ്ടർ വർഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ( Sanju Samson ) സംബന്ധിച്ചിടത്തോളം കരിയർ മാറ്റിമറിക്കപ്പെട്ട വർഷമാണ്. ഇന്ത്യക്ക് വേണ്ടി താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറന്നതും ഈ വർഷം തന്നെ. ടി20 യിൽ ഈ വർഷം അവസാനം കളിച്ച അഞ്ച് ഇന്നിങ്സുകളിൽ മൂന്ന് തവണയാണ് സഞ്ജു മൂന്നക്കം കണ്ടത്. ഇതോടെ ടി20 ടീമിന്റെ ഓപ്പണിങ്ങിൽ സ്ഥാനം ഉറപ്പിക്കാനും ഈ മുപ്പതുകാരനായി

2024 ലെ മിന്നും ഫോം 2025 ലും തുടരുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. അടുത്ത വർഷം ഇന്ത്യക്ക് മുന്നിലുള്ള ആദ്യ പ്രധാന ടൂർണമെന്റ് ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ്. സമീപകാലത്തെ ഫോം കണക്കിലെടുക്കുമ്പോൾ സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് ഇന്ത്യ പരിഗണിക്കണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്ത് ശക്തമാണ്‌.

ഏകദിന ക്രിക്കറ്റിൽ താരത്തിന് മികച്ച റെക്കോഡ് ഉണ്ടെന്നതും ഇതിനൊപ്പം ശ്രദ്ധേയമാണ്. എന്നാൽ സമീപ കാല ഫോമിന്റെ അടിസ്ഥാനത്തിൽ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം ലഭിച്ചാലും സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *