Headlines

അടുത്ത കളിയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ രണ്ട് വൻ മാറ്റങ്ങൾ ഉറപ്പ്; പുറത്താവുക ഇവർ? രണ്ടും കൽപ്പിച്ച് മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 13 -ാം റൗണ്ട് പോരാട്ടത്തിന് ഒരുങ്ങുന്നു. 2024 – 2025 ഐ എസ് എൽ സീസണിൽ ഇതുവരെ ഫോം കണ്ടെത്താത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങൾ കളിച്ചതിൽ നേടാൻ സാധിച്ചത് വെറും മൂന്നു ജയം മാത്രമാണ്.

2020 – 2021 സീസണിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏറ്റവും മോശം പ്രകടനമാണ് ഇപ്പോൾ കണ്ടുവരുന്നത്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗ് പോയിന്റ് ടേബിളിൽ 10 -ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

13 -ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങും. ഡിസംബർ 22 നു രാത്രി 7.30 നാണ് കിക്കോഫ്. 2023 – 2024 ഐ ലീഗ് ഫുട്ബോൾ ചാംപ്യന്മാരായി ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ടീമാണ് കൊൽക്കത്തയിൽ നിന്നുള്ള മുഹമ്മദൻ എസ് സി. ഇന്ത്യൻ ക്ലബ് ഫുട്ബോൾ ലോകത്തിലെ പാരമ്പര്യ ക്ലബ്ബുകളിൽ ഒന്നാണ് അവർ. എന്നാൽ ഐ എസ് എല്ലിലെ പ്രഥമ സീസണിൽ മുഹമ്മദൻ എസ് സിക്ക് ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി ലീഗ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് മുഹമ്മദൻ.

Leave a Reply

Your email address will not be published. Required fields are marked *