മസ്‌കറ്റ്: സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താനും രാജ്യത്തെ ആഗോള ടൂറസം മേഖലയിലെ പ്രധാന കണ്ണിയായി ഉയര്‍ത്തിക്കാട്ടാനുമായി പുതിയ ഏജന്‍സി നിലവില്‍ വന്നു. ഒമാന്‍ ടൂറിസം അസോസിയേഷന്‍ എന്നാണ് ഏജന്‍സിക്ക് പേര് നല്‍കിയിരിക്കുന്നതെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഒമാന്‍ സുല്‍ത്താനേറ്റില്‍ ടൂറിസം സേവനങ്ങളുടെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് സംഭാവന ചെയ്യുക എന്നതാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അസോസിയേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇതിനകം പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സുല്‍ത്താനേറ്റ് ഓഫ് ഒമാനെ ഒരു ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഇത് പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ മികച്ച രീതികളുടെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ അംഗങ്ങളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും അവരുടെ ബിസിനസ് വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. ഇത് ആശയങ്ങള്‍, ഗവേഷണം, മാസികകള്‍, ബ്രോഷറുകള്‍ എന്നിവ അവതരിപ്പിക്കുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ബാധകമായ നയങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനുമുള്ള അന്തരീക്ഷം പ്രദാനം ചെയ്യും.