പുതുവർഷം മുന്നേറുമെന്ന് ബ്രോക്കറേജുകൾ പറയുന്ന ഓഹരികൾ ഏതൊക്കെ? മോത്തിലാൽ ഒസ്വാളിനൊപ്പം, ബജാജ് ബ്രോക്കിംഗും നൽകുന്ന ചില നിർദേശങ്ങൾ അറിയാം. എച്ച്സിഎൽ ടെക്നോളജീസ്, എൽആൻഡ്ടി, സൊമാറ്റോ, ലെമൺ ട്രീ തുടങ്ങിയ ഓഹരികളിലെ മുന്നേറ്റം തുടരാമെന്ന് മോത്തിലാൽ ഒസ്വാൾ. പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഹഡ്കോ എന്നിവയും നേട്ടം തരുന്ന ഓഹരികളിൽ ഉൾപ്പെടുമെന്ന് ബജാജ് ബ്രോക്കിംഗ്.
2025ലും ഓഹരി വിപണി മുന്നേറ്റം തുടരുമെന്ന സൂചന നൽകി അനലിസ്റ്റുകൾ.
2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കോർപ്പറേറ്റ് വരുമാനത്തിൽ കാര്യമായ വർധന ഒന്നുമില്ലെങ്കിലും വിവാഹ സീസൺ, സർക്കാരിൻ്റെ ചെലവ് വർധിപ്പിക്കൽ തുടങ്ങിയവ വിപണിയ്ക്കും ഗുണമാകുമെന്നാണ് വിലയിരുത്തൽ.
2025 ഫെബ്രുവരിയിൽ ആർബിഐ നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 25-ന് യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കും. വ്യാപാര നയത്തിലെ മാറ്റങ്ങളും വിപണിയെ സ്വാധീനിക്കും.
ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ, പൊതുതിരഞ്ഞെടുപ്പ്, ബജറ്റ് എന്നിവയുൾപ്പെടെ ഈ വർഷം വിപണിയിൽ സ്വാധീനം ചെലുത്തി.