ദുബായ്: പോലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ നാല് പാകിസ്താന്‍ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. നാലു പേരെയും രണ്ട് വര്‍ഷം വീതം തടവിനും 10 ലക്ഷം ദിര്‍ഹം പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്. ദുബായിലെ അല്‍ റഫാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ വര്‍ഷം മാര്‍ച്ച് 29നായിരുന്നു കേസ് ആസ്പദമായ സംഭവങ്ങളുടെ തുടക്കം.
പാകിസ്താന്‍ സ്വദേശിയായ ഒരു ഡ്രൈവര്‍, മറ്റ് മൂന്നു പാകിസ്താനികളുമായി സഹകരിച്ചാണ് തട്ടിക്കൊണ്ടു പോവലും കൊള്ളയടിയും ആസൂത്രണം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇന്ത്യക്കാരായ ഇരകളുടെ വാഹനത്തില്‍ വലിയ തുകയുണ്ടെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു ഡ്രൈവര്‍ സംഭവം ആസൂത്രണം ചെയ്തത്. മാര്‍ച്ച് 29 ന് രാവിലെ, ഇന്ത്യക്കാരുമായി ദുബായിലെ ഗോള്‍ഡ് സൂക്കിലേക്ക് പോവുകയായിരുന്ന വാഹന ഡ്രൈവര്‍, വാഹനം സഞ്ചരിക്കുന്ന വഴി സംഘത്തിലെ മറ്റുള്ളവര്‍ക്ക്
പ്രതികള്‍ ഇന്ത്യക്കാരുടെ വാഹനം അല്‍ മന്‍ഖൂലിന് സമീപം തടഞ്ഞു. കാറില്‍ നിന്നിറങ്ങിയ രണ്ട് പോലീസ് വേഷധാരികള്‍ പോലീസുകാരാണെന്ന് സ്വയം പരിചയപ്പെടുത്തുകയും തങ്ങളുടെ വാഹനത്തില്‍ കയറാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച ഇന്ത്യക്കാരാവട്ടെ, നിര്‍ദ്ദേശിച്ചതു പ്രകാരം വാഹനത്തില്‍ കയറുകയും ചെയ്തു. തുടര്‍ന്ന് വാഹനം ഇവരുമായി അല്‍ നഹ്ദയിലേക്ക് തിരിച്ചു. അവിടെ വച്ചാണ് പ്രതികള്‍ ഇന്ത്യന്‍ പ്രവാസികളെ കൊള്ളയടിച്ചത്. 10 ലക്ഷം ദിര്‍ഹവും രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് വാലറ്റുകളുമാണ് സംഘം മോഷ്ടിച്ചത്.