ജിഎസ്ടി നിരക്ക് വർധന മൂലം രാജ്യത്ത് സെക്കൻഡ് ഹാൻഡ് കാറുകൾക്ക് മാത്രമല്ല വീടുകൾക്കും വില ഉയരും. വീടുകൾക്ക് 10 ശതമാനം വരെ വില വർധിക്കും. ഇത് ഉണർന്ന് തുടങ്ങിയ റിയൽ എസ്റ്റേറ്റ് രംഗത്തെ വിൽപ്പനയെ ബാധിക്കാം. പാക്ക് ചെയ്ത റെഡി ടു ഈറ്റ് സ്നാക്ക്സുകൾക്കും വില കൂടും. സെക്കൻഡ് ഹാൻഡ് കാറുകളുടെ ജിഎസ്ടി നിരക്ക് വർധന യൂസ്ഡ് കാർ വിപണിയെ ബാധിക്കും.
ജിഎസ്ടി കൗൺസിലിൻ്റെ ശുപാർശ പ്രകാരം നികുതി ഉയർന്നതിനാൽ സെക്കൻഡ് ഹാൻഡ് കാറുകൾക്ക മാത്രമല്ല വീടുകൾക്കും വില ഉയരും. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയിലൂടെ കിട്ടുന്ന ലാഭത്തിന് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് നികുതി ഉയർത്തിയത്. നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ റെഡി-ടു-ഈറ്റ് സ്നാക്സുകൾക്കും 12 ശതമാനം അധിക നികുതി ഇനി ബാധകമാകും. കാരമലൈസ്സ് പോപ്കോണിന് 18 ശതമാനം ജിഎസ്ടി ഈടാക്കും.
അതുപോലെ വീടിൻ്റെ തറ വിസ്തീർണം നിശ്ചയിക്കുന്ന ഫ്ലോർ സ്പേസ് ഇൻഡക്സ് (എഫ്എസ്ഐ) ചാർജുകളിൽ ജിഎസ്ടി ചുമത്തുന്നത് ഭവന വിലയിൽ 10 ശതമാനം വരെ വർധനവ് വരുത്താമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത് റിയൽ എസ്റ്റേറ്റ് രംഗത്തെ ഇപ്പോഴത്തെ ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കാം. റിയൽ എസ്റ്റേറ്റ് രംഗത്തെ സംഘടനായായ ക്രെഡായിയുടെ പൂനെ മെട്രോ ചാപ്റ്റർ ആണ് പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയത് .