Headlines

വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്ക് പുറത്തുനിർത്താം’; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിൻ്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ വിമർശനം. വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തുനിർത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യേശുക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിൻ്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്ക് പുറത്തുനിർത്താമെന്നും പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തിൽ പരാമർശിച്ചു.

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *