Headlines

ഈ മണ്ഡലകാലത്ത് ഇതാദ്യം, ശബരിമലയിൽ ഇന്നലെ എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ

ശബരിമലയിൽ തീർഥാടകത്തിരക്ക് വർധിക്കുന്നു. ഡിസംബർ 23ന് ദർശനം നടത്തിയത് ഒരു ലക്ഷത്തിലധികം തീർഥാടകർ. 1,06,621 ഭക്തരാണ് ദർശനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. മണ്ഡലകാലം ആരംഭിച്ച് തിങ്കളാഴ്ച വരെ 30,78,049 ഭക്തർ അയ്യപ്പ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 4.45 ലക്ഷം തീർഥാടകരുടെ വർധന രേഖപ്പെടുത്തി.

ശബരിമല: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച (ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി 5175 പേരുമാണ് എത്തിയത്.

മണ്ഡലകാലം ആരംഭിച്ച് തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് ശബരിമലയിൽ എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4,45,908 പേർ കൂടുതലാണ്. കഴിഞ്ഞ വർഷം ഈ കാലയളവ് വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേട് വഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *