
ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
അമരാവതി: ആന്ധ്രാപ്രദേശില്‍ ഭൂചലനം. പ്രകാശം ജില്ലയിലാണ് സംഭവമുണ്ടായത്. ജില്ലയിലെ മുണ്ടലമുരു, തല്ലൂര്‍, ഗംഗാവരം, രാമഭദ്രപുരം എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയതായാണ് റിപ്പോര്‍ട്ട്. രണ്ട് സെക്കന്‍ഡ് നേരത്തേക്കായിരുന്നു ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നത്. മുണ്ടലമുരു സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്കിറങ്ങി. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ഭൂചലനം വീടുകളിലെ സാധനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന്‌നീങ്ങിപോകാന്‍ വരെ കാരണമായതായി നാട്ടുകാര്‍ പറയുന്നു. കൃഷ്ണ ജില്ലയിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു….