
അവനെ കരയിപ്പിച്ച് സ്വയം സന്തോഷിച്ചതില്‍ കുറ്റബോധം തോന്നുന്നു, ഒരുപാട് കളിയാക്കി; കാര്‍ത്തിയ്ക്ക് ഞാനൊരു നല്ല ചേട്ടനല്ലായിരുന്നു എന്ന് സൂര്യ!
തമിഴിലെ ദ പെര്‍ഫക്ട് മാന്‍ എന്നാണ് സൂര്യയെ വിശേഷിപ്പിയ്ക്കുന്നത്. തിരഞ്ഞെടുക്കുന്ന സിനിമകള്‍ പ്രൊഫഷണലിസത്തോടെ പെര്‍ഫെക്ടായി ചെയ്യുന്നുഎ ന്നത് കൊണ്ടു മാത്രമല്ല. പെര്‍ഫക്ട് ഭര്‍ത്താവും അച്ഛനുമാണ് എന്ന് ജ്യോതിക പറയുന്നു, സൂര്യ ഒരു മകനും ചേട്ടനും എന്ന നിലയില്‍ നൂറ് ശതമാനം വിജയമാണ് എന്ന് അനുജന്‍ കാര്‍ത്തിയും, അച്ഛന്‍ ശിവകുമാറും പറയുന്നു. എന്നാല്‍ ആ പറഞ്ഞത് സൂര്യ അത്രയ്ക്ക് അങ്ങ് അംഗീകരിക്കുന്നില്ല. ഞാനൊരു നല്ല ചേട്ടന്‍ അല്ലായിരുന്നു എന്നാണ് സൂര്യ പറയുന്നത്. ചെറുപ്പത്തില്‍ കാര്‍ത്തിയെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്, അവനെ…