
കരിപ്പൂർ വിമാനത്താവള വികസനം; സ്ഥലം ഏറ്റെടുക്കുന്നതുമായുള്ള ആശങ്ക അകറ്റണമെന്ന് ഗപാഖ്!
കരിപ്പൂർ: കരിപ്പൂർ വിമാനത്താവള വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുകയും പരിസ്ഥതി ആഘാത റിപ്പോർട്ട് അടക്കമുള്ള നടപടിക്രമങ്ങൾ വേഗം പൂർത്തീകരിച്ച് വികസനം സാധ്യമാക്കുകയും ചെയ്യണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. 2023 മാർച്ച് 31നുള്ളിൽ ഭൂമി ഏറ്റെടുത്ത് നൽകണമെന്നായിരുന്നു കേന്ദ്രം നിർദേശിച്ചത്. സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയുടെ നീളം കുറക്കും. 2023 ആഗസ്റ്റ് മാസത്തേടെ റൺവെ എൻഡ് സേഫ്റ്റി ഏരിയക്കായി സ്ഥലം കണ്ടെത്തേണ്ടതായി വരുമെന്നാണ് കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം….