
News

ക്യാംപിലെ ഭക്ഷ്യവിഷബാധയിൽ അടിയന്തര നടപടിക്കൊരുങ്ങി NCC; അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു
തൃക്കാക്കര കെഎംഎം കോളേജിലെ ക്യാംപിലെ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു കൊച്ചി കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യ വിഷബാധയിൽ അടിയന്തര അന്വേഷണത്തിനൊരുങ്ങി എൻസിസി. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിൽ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു. ക്യാംപിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് ക്യാംപ് പുനരാരംഭിക്കുമെന്ന് എൻസിസി അറിയിച്ചു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ്…

ഈ മണ്ഡലകാലത്ത് ഇതാദ്യം, ശബരിമലയിൽ ഇന്നലെ എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ
ശബരിമലയിൽ തീർഥാടകത്തിരക്ക് വർധിക്കുന്നു. ഡിസംബർ 23ന് ദർശനം നടത്തിയത് ഒരു ലക്ഷത്തിലധികം തീർഥാടകർ. 1,06,621 ഭക്തരാണ് ദർശനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. മണ്ഡലകാലം ആരംഭിച്ച് തിങ്കളാഴ്ച വരെ 30,78,049 ഭക്തർ അയ്യപ്പ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 4.45 ലക്ഷം തീർഥാടകരുടെ വർധന രേഖപ്പെടുത്തി. ശബരിമല: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച (ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769…

വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്ക് പുറത്തുനിർത്താം’; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിൻ്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ വിമർശനം. വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തുനിർത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യേശുക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിൻ്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്ക്…

യശസ്വി രണ്ടും കൽപ്പിച്ച്, നാലാം ടെസ്റ്റിന് മുൻപ് ആ സ്പെഷ്യൽ പരിശീലനം നടത്തിയതിന് ഈ കാരണം; കിടിലൻ തിരിച്ചുവരവ് കാണാം
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരിൽ ഒരാളാണ് ഇടം കൈയ്യൻ ഓപ്പണറായ യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ കിടിലൻ സെഞ്ചുറി നേടിയിരുന്ന യശസ്വിക്ക് പക്ഷേ പിന്നീട് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഈ മാസം 26 ന് മെൽബണിൽ ആരംഭിക്കാനിരിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ താരത്തിന്റെ കിടിലൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാലാം ടെസ്റ്റിൽ ഫോമിലേക്ക് തിരികെ എത്തുകയെന്ന ലക്ഷ്യം മുൻ നിർത്തി കഠിന പരിശീലനത്തിലാണ് യശസ്വി. അതിനിടെ ഇപ്പോളിതാ ഓസ്ട്രേലിയൻ പേസർ മിച്ചൽ…

ഒമാനില്‍ ശീതപാള പാനീയ ബോട്ടിലുകളില്‍ നികുതി സ്റ്റാമ്പ് നിര്‍ബന്ധമാക്കുന്നു; ജനുവരി 31 മുതല്‍ പ്രാബല്യം
മസ്‌കറ്റ്: ഒമാനില്‍ എക്സൈസ് നികുതി ബാധകമായ ചരക്കുകളില്‍ ഒട്ടിച്ചിരിക്കേണ്ട ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ 2025 ജനുവരി 31 മുതല്‍ ശീതളപാനീയ ഉല്‍പന്നങ്ങളുടെ എല്ലാ ഇറക്കുമതികള്‍ക്കും ബാധകമാകുമെന്ന് ഒമാന്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിലും നികുതി സ്റ്റാമ്പ് വേണമെന്ന് അധികൃതര്‍ തീരുമാനിച്ചത്. സ്റ്റാമ്പുകളില്‍ ഡിജിറ്റല്‍ ഡാറ്റ് രൂപത്തിലോ നേരിട്ട് രേഖപ്പെടുത്തിയതോ ആയ നികുതി സംബന്ധമായ വിവരങ്ങള്‍ അടങ്ങിയിരിക്കണം. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് തീരുവ നിയമം…

മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയിൽ മൂന്ന് വയസുകാരി ചേതന കുഴൽക്കിണറിൽ വീണു. 150 അടി ആഴമുള്ള കുഴൽക്കിണറിലാണ് കുഞ്ഞ് വീണത്. സരുന്ദ് പ്രദേശത്തെ പിതാവിൻ്റെ കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകൾ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്. ക്യാമറയിലൂടെ കുഞ്ഞിൻ്റെ ചലനം നിരീക്ഷിക്കുകയും, ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെൺകുട്ടിയെ വേഗത്തിൽ രക്ഷപ്പെടുത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസ്സുള്ള…

ജിഎസ്ടി; സെക്കൻഡ് ഹാൻഡ് കാർ വിൽപ്പന അവതാളത്തിലാകും, വീടുകൾക്കും വില കൂടും
ജിഎസ്ടി നിരക്ക് വർധന മൂലം രാജ്യത്ത് സെക്കൻഡ് ഹാൻഡ് കാറുകൾക്ക് മാത്രമല്ല വീടുകൾക്കും വില ഉയരും. വീടുകൾക്ക് 10 ശതമാനം വരെ വില വർധിക്കും. ഇത് ഉണർന്ന് തുടങ്ങിയ റിയൽ എസ്റ്റേറ്റ് രംഗത്തെ വിൽപ്പനയെ ബാധിക്കാം. പാക്ക് ചെയ്ത റെഡി ടു ഈറ്റ് സ്നാക്ക്സുകൾക്കും വില കൂടും. സെക്കൻഡ് ഹാൻഡ് കാറുകളുടെ ജിഎസ്ടി നിരക്ക് വർധന യൂസ്ഡ് കാർ വിപണിയെ ബാധിക്കും. ജിഎസ്ടി കൗൺസിലിൻ്റെ ശുപാർശ പ്രകാരം നികുതി ഉയർന്നതിനാൽ സെക്കൻഡ് ഹാൻഡ് കാറുകൾക്ക മാത്രമല്ല വീടുകൾക്കും…

രക്ഷിതാക്കളുടെ അനുവാദം കൂടാതെ വിദ്യാർഥിയെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ പങ്കെടുപ്പിച്ചു; പരാതിയുമായി പിതാവ്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ രക്ഷിതാക്കളുടെ അനുവാദം കൂടാതെ സ്കൂളിൽ നിന്ന് വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ വിദ്യാർത്ഥിയെ തിരികെ സ്കൂളിൽ എത്തിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരേഡിന് കൊണ്ടുപോയതെന്ന് വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിദ്യാർത്ഥി റെഡ് വോളന്റിയറായി സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ വാദം. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട പിഎസ്എം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സിദ്ധാർത്ഥിനെ പിതാവ്…

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പൊൻകുന്നം പൊലീസ് കാഞ്ഞിരപ്പള്ളി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എടുത്ത 50 ഓളം കേസുകളിൽ ഒന്നാണ് പൊൻകുന്ന സ്റ്റേഷനിലെ ഈ കേസ്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2014ലെ സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനേജർ ലൈംഗികമായ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂര്‍ കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജർ…

ഇനി ഓള്‍ പാസില്ല, പഠിച്ചാലേ ജയിക്കൂ; കേന്ദ്രീയ വിദ്യാലയങ്ങളിൽ 5, 8 ക്ലാസുകളിൽ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും; വിജ്ഞാപനമിറങ്ങി
ന്യൂഡല്‍ഹി: ഒന്നാം തരം മുതൽ എട്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് തടസമില്ലാതെ അടുത്ത ക്ലാസുകളിൽ പ്രവേശിക്കാൻ കഴിയുന്ന നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. നിലവിലുണ്ടായിരുന്ന ‘നോ ഡിറ്റൻഷൻ’ നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് കേന്ദ്രം എടുത്തുമാറ്റി. നിലവിൽ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും എട്ടുവരെയുള്ള വിദ്യാർഥികൾക്ക് ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇനിമുതൽ അഞ്ച്, എട്ട് ക്ലാസുകളിൽ വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിൽ ആർടിഇ നിയമത്തിൽ…