Headlines

ഈ മണ്ഡലകാലത്ത് ഇതാദ്യം, ശബരിമലയിൽ ഇന്നലെ എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ

ശബരിമലയിൽ തീർഥാടകത്തിരക്ക് വർധിക്കുന്നു. ഡിസംബർ 23ന് ദർശനം നടത്തിയത് ഒരു ലക്ഷത്തിലധികം തീർഥാടകർ. 1,06,621 ഭക്തരാണ് ദർശനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. മണ്ഡലകാലം ആരംഭിച്ച് തിങ്കളാഴ്ച വരെ 30,78,049 ഭക്തർ അയ്യപ്പ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 4.45 ലക്ഷം തീർഥാടകരുടെ വർധന രേഖപ്പെടുത്തി. ശബരിമല: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച (ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769…

Read More

ശബരിമല അയ്യപ്പന് ചാർത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി; ആറന്മുളയിൽനിന്ന് ഘോഷയാത്ര തുടങ്ങി; 25ന് സന്നിധാനത്തെത്തും

പത്തനംതിട്ട: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് രാവിലെ ഏഴരയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ സ്വകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1:30ന് പമ്പയിൽ എത്തും. ഉച്ചയ്ക്ക് ശേഷം സന്നിധാനത്തേക്കുള്ള യാത്രയിൽ ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ ആചാരപരമായ സ്വീകരണം നൽകും. 25ന് വൈകിട്ട് ഏഴു മണിക്ക് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 26നാണ് മണ്ഡലപൂജ. പുലർച്ചെ മുതൽ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്ക…

Read More

ശബരിമലയിൽ പുതിയ റെക്കോഡ്; ഇന്നലെ എത്തിയത് 96,007 ഭക്തർ, സ്‌പോട്ട് ബുക്കിങ്ങിൽ വർധന

ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ (ഡിസംബർ 19). 96,007 ഭക്തരാണ് വ്യാഴാഴ്ച ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധനയുണ്ട്. ഇന്നലെ മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. ഇന്നും (ഡിസംബർ 20) ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. പമ്പ വഴി 51818 പേരും പുൽമേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതിൽ സ്‌പോട്ട് ബുക്കിങ്…

Read More

ശബരിമലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് തീര്‍ത്ഥാടകന്‍ താഴേക്ക് ചാടി; വീഴ്ചയില്‍ പരിക്ക്, ആശുപത്രിയില്‍

ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തുനിന്ന് തീര്‍ത്ഥാടകന്‍ താഴേക്ക് ചാടി. കര്‍ണാടക സ്വദേശിയായ കുമാരസ്വാമി(40)യാണ് താഴേക്ക് ചാടിയത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൈക്കും കാലിനും പൊട്ടലേറ്റതായാണ് റിപ്പോര്‍ട്ട്. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് കുമാര സ്വാമി താഴേക്ക് ചാടിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന് സംശയിക്കുന്നുണ്ട്. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് എഡിഎം വ്യക്തമാക്കി. കുമാരസ്വാമി രണ്ട് ദിവസമായി സന്നിധാനത്ത് ഉണ്ടെന്ന് പൊലീസ് അറിയിച്ചു. വരുമാനം വര്‍ധിച്ചു അതേസമയം, ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍…

Read More

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു

സന്നിധാനം: ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു. കർണാടകയിലെ കനകപുര രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്. വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റ കുമാരസ്വാമിയ്ക്ക് സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേയാണ് മരണം സംഭവിച്ചത്.. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ്…

Read More

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ട് മരണം; ദമ്പതികളെന്ന് സൂചന

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് മരണം. കാറിന് തീപിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുകലശേരി സ്വദേശികളായ റിജോ, ലൈജ എന്നിവരാണ് മരിച്ചതെന്ന് വാർഡ് മെമ്പർ പറഞ്ഞു. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയതെന്ന് മാത്രമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. കാർ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവർ ആരൊക്കെയാണെന്ന്…

Read More

ഫാ.ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നു; 47 പേരും പുതുതായി പാർട്ടിയിൽ; സ്വീകരിച്ച് വി മുരളീധരന്‍

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍ ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗത്വം എടുത്തു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തു. അതേസമയം അയോധ്യ വിഷയത്തിലും കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. അയോധ്യ രാമക്ഷേത്ത്രിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് തെരഞ്ഞെടുപ്പല്ലെന്ന് മുരളീധരന്‍ പറഞ്ഞു. അയോധ്യ മുന്‍നിര്‍ത്തിയല്ല പ്രധാനമന്ത്രി ജനവിധി…

Read More

അഡ്മിഷൻ വാങ്ങി നൽകാമെന്ന വ്യാജേന മറ്റൊരു സ്ഥലത്തെത്തിച്ചു; സുഹൃത്തിന്‍റെ മകളെ പീഡിപ്പിച്ചയാള്‍ പിടിയിൽ!

പത്തനംതിട്ട: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍. അടൂർ പറക്കോട് ഏഴംകുളം അമ്പലത്തിന് സമീപം ചാമത്തടത്തിൽ രമേശ് കുമാറി (49) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായ പ്രതി ജൂൺ 24 ന് രാവിലെ കൊട്ടാരക്കരയിലുള്ള റേഡിയോളജി കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിലേക്ക് അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെന്ന വ്യാജേന കുട്ടിയെ അടൂരിലേക്ക് വിളിച്ചു വരുത്തി. പിന്നീട് പ്രതിയുടെ കാറിൽ നൂറനാട് വഴി പന്തളത്ത്…

Read More

തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്തു

പത്തനംതിട്ട: കുടുംബ കോടതിയിൽ വിസ്താരത്തിനിടെ പ്രകോപിതനായയാൾ പുറത്തിറങ്ങി ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചുത്തകർക്കുകയും ചെയ്തു. ജഡ്ജി ജി.ആർ.ബിൽകുലിന്റെ കാറാണ് തകർത്തത്. മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി.ജയപ്രകാശ് (53) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ജഡ്ജി വിസ്തരിക്കുന്നതിനിടെ പല പ്രാവശ്യം ഇയാൾ പ്രകോപിതനായതായി കോടതി ജീവനക്കാർ പറഞ്ഞു. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ ഇട്ടിരുന്ന…

Read More

ശബരിമല അയ്യപ്പന് 107.75 പവൻ്റെ സ്വർണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍

പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു. മാലക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.

Read More