
ആലപ്പുഴ

വാഗ്ദാനങ്ങൾ പാഴായോ? ആലപ്പുഴയിൽ വൈകല്യങ്ങളോടെ പിറന്ന നവജാത ശിശുവിൻ്റെ ചികിത്സക്കായി പണമീടാക്കി മെഡിക്കൽ കോളേജ്
ആലപ്പുഴയിൽ ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ പരിശോധനകൾക്ക് പണം ഈടാക്കി വണ്ടാനം മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസമാണ് വിവിധ പരിശോധനകൾക്കായി മെഡിക്കൽ കോളേജ് പണം ഈടാക്കിയത്. എന്നാൽ കുട്ടിയുടെ ചികിത്സ സൗജന്യമാണെന്നും പണം വാങ്ങിയത് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദ്-സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ജനിച്ചത്. ലാബിലെ സ്കാനിങിൽ നിന്നുണ്ടായ ഗുരുതര പിഴവാണ് ഇതിന് കാരണമെന്ന് തെളിഞ്ഞതോടെ, വിഷയം വലിയ വിവാദമായിരുന്നു. ഗർഭകാല…

നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി കെഎസ്ആർടിസി; 10 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപന ലക്ഷ്യം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. വള്ളംകളിയുടെ ടിക്കറ്റ് സഹിതമുള്ള യാത്രയാണ് കെഎസ്ആർടിസി ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽനിന്ന് ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്റു ട്രോഫിയുടെ 1500 (റോസ് കോർണർ), 500 (വിക്ടറി ലൈൻ) എന്നീ കാറ്റഗറിയിലാണ് പ്രവേശനം.. മറ്റു ജില്ലകളിൽനിന്ന് ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ നെഹ്റു ട്രോഫി വള്ളംകളി കാണാൻ പാസ് എടുക്കാനുള്ള പ്രത്യേക കൗണ്ടർ ആലപ്പുഴ…
ആലപ്പുഴയിൽ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
ആലപ്പുഴ: ആലപ്പുഴയിൽ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തിൽ ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളിൽനിന്ന് ജൂലൈ 19ന് ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. കുട്ടികൾ ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടി. കൂടുതലായും എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് ഡിഎംഒ അറിയിച്ചു. എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മിഡ്…

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് എം വി ഗോവിന്ദന്‍
സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗിലാണ് രൂക്ഷവിമര്‍ശനമുണ്ടായത്.വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കരുതെന്നും വിശ്വാസികളെ കൂടെ നിര്‍ത്തണമെന്നും നിര്‍ദ്ദേശം.ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും ജനങ്ങളോട് നേതാക്കളും അണികളും വിനയത്തോടെ പെരുമാറണമെന്നും വ്യക്തമാക്കി.

പരീക്ഷയ്ക്ക് തോൽക്കുന്നവർ മോശക്കാരല്ല’; വിമർശനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി സജി ചെറിയാൻ
ആലപ്പുഴ∙ വിമർശനത്തിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. സർക്കാർ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും പിണറായി സർക്കാർ വലിയ മാർഗമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പൂട്ടാൻ പോയ സ്കൂളുകൾ ഓരോന്നായി കുട്ടികളുടെ എണ്ണം വർധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവർഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടം. 11 ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡായ ‘മികവി’ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു…
ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു
ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. ക്യൂലക്സ് കൊതുകുകൾ വഴി പരത്തുന്ന വൈറസാണ് വെസ്റ്റ് നൈല്‍. ഈ വൈറസ് ആണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണം. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് കേരളത്തിൽ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്….

കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ്…

കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി!
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ടൂഷൻ സെൻ്ററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടഎല്ലാ സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ yനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കുട്ടനാട്ടിലെ ചെറുകായൽ പാടശേഖരത്തിലാണ് മടവീഴ്ച ഉണ്ടായത്….

ആലപ്പുഴയിൽ രഞ്ജിത്ത് ശ്രീനിവാസന്‍റെ ഭാര്യ ലിഷയോ? എറണാകുളത്ത് അനിൽ ആന്‍റണി? ലോക്സഭ തെരഞ്ഞെടുപ്പ് ബിജെപിയുടെ സാധ്യതാ പട്ടിക!
കൊച്ചി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതാ പട്ടികയിൽ ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ ഭാര്യയും. മാതൃഭൂമിയാണ് ബിജെപിയുടെ സാധ്യതാ പട്ടിക സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കേന്ദ്രമന്ത്രിമാർ തലസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും വി മുരളീധരൻ ആറ്റിങ്ങലിലും മത്സരിക്കാനാണ് സാധ്യത. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും പ്രധാന നേതാവുമായ…

ആലപ്പുഴയില്‍ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് 15 വയസ്സുകാരന്‍ മരിച്ചു!
ആലപ്പുഴ. കേരളത്തില്‍ ആപൂര്‍വ രോഗം ബാധിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി സ്വദേശിയായ ഗുരുദത്താണ് അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് മരിച്ചത്. ഗുരുദത്ത് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഈ രോഗം ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സലയിലായിരുന്നു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകനാണ് ഗുരുദത്ത്. നെയ്‌ഗ്ലെറിയ ഫൗളറി എന്ന ഇനം അമീബിയ ശിരസില്‍ എത്തുമ്പോഴാണ് രോഗം ബാധിക്കുക. ഇത്തരം സൂക്ഷ്മ ജീവികള്‍ ചെളി നിറഞ്ഞ ജലാശയത്തിലാണ് കണ്ടുവരുന്നത്. ചെളി…