Headlines

ക്യാംപിലെ ഭക്ഷ്യവിഷബാധയിൽ അടിയന്തര നടപടിക്കൊരുങ്ങി NCC; അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു

തൃക്കാക്കര കെഎംഎം കോളേജിലെ ക്യാംപിലെ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു കൊച്ചി കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യ വിഷബാധയിൽ അടിയന്തര അന്വേഷണത്തിനൊരുങ്ങി എൻസിസി. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിൽ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു. ക്യാംപിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് ക്യാംപ് പുനരാരംഭിക്കുമെന്ന് എൻസിസി അറിയിച്ചു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ്…

Read More

നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു; ബെംഗളൂരുവിൽ നിന്നുള്ള ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി പുറപ്പെടും

കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന്. യാത്രക്കാരുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസമാണ് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഇന്ന് രാത്രി 11 മണിയ്ക്കാണ് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ട്രെയിൻ പുറപ്പെടുക. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസ് സ്പെഷ്യൽ 11:00 മണിയ്ക്ക് പുറപ്പെട്ട് നാളെ വൈകീട്ട് 04:30 നാണ് കൊച്ചുവേളിയിലെത്തുക. ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, രണ്ട്…

Read More

ടാറിങ് പൂർത്തിയായി, തോപ്പുംപടി ഹാർബർ പാലം തുറക്കുന്നു

കൊച്ചി: തോപ്പുംപടി ഹാർബർ പാലത്തിൻ്റെ ടാറിങ് പൂർത്തിയായി. പാലം ഇന്ന് (ഡിസംബർ 20) രാവിലെ 10 മണിക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കെജെ മാക്സി എംഎൽഎ അറിയിച്ചു. പാലം പണിയുമായി ബന്ധപ്പെട്ട് ഇത്രയും ദിവസം സഹകരിച്ച നാട്ടുകാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ പറഞ്ഞു. പശ്ചിമ കൊച്ചിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് എത്തുന്നവരുടെ ആശ്രയമായ തോപ്പുംപടി ഹാർബർ പാലം നവീകരണ പ്രവൃത്തികൾക്കായി നവംബർ 21നാണ് അടച്ചത്. ഇതേ തുടർന്ന് വാഹനങ്ങൾ ബിഒടി, കണ്ണങ്കാട്ട് പാലങ്ങളിലൂടെയാണ് കടത്തിവിട്ടത്….

Read More

പരിശീലകരല്ല ബ്ലാസ്റ്റേഴ്സിന്റെ ശാപം മാനേജ്മെന്റാണ്, സോഷ്യൽ മീഡിയയിൽ മാനേജ്മെന്റ് ഔട്ട് ഹാഷ്ടാ​ഗുകൾ നിറയുന്നു

കൊച്ചി: 11 സീസണുകൾ 6 തവണ പ്ലേ ഓഫിൽ, 2 തവണ ഫെെനലിൽ. ഐസ്എല്ലിന് പുറമെ ഡ്യൂറന്റ് കപ്പിലോ സൂപ്പർ കപ്പിലോ മുത്തമിടാനായിട്ടില്ല. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിനെ കുറിച്ചാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക സംഘം സ്വന്തമായുള്ള കേരളത്തിന്റെ സ്വന്തം ക്ലബ്ബ്. ഐഎസ്എൽ 11-ാം സീസണിൽ ക്ലബ്ബിന്റെ പ്രകടനം മോശമായതിന് പിന്നാലെ പരിശീലകനെ പുറത്താക്കി ആരാധകർക്ക് മുന്നിൽ മുഖം രക്ഷിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിച്ചത്. എന്നാൽ ആ നീക്കം പാളിപ്പോയെന്ന് അക്ഷരം തെറ്റാതെ പറയാം. പരിശീലകൻ…

Read More

ടേക്ക് ഓഫിന് ശേഷം റൺവേയിൽ ടയറിൻ്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി

Air India Express Kochi Bahrain Flight Emergency In Kochi Airport : കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കിയത്. 104 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് കൊച്ചി : ടേക്ക് ഓഫിന് ശേഷം റൺവെയിൽ ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് താഴെയിറക്കിയത്. മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് വിമാനം നിലത്തിറക്കിയതെന്നാണ് സിയാൽ അധികൃതർ…

Read More

25 മീറ്റർ വീതിയിൽ നാലുവരിപ്പാത, മരുതുകവലയിൽ നിന്ന് സുഖയാത്ര; പെരുമ്പാവൂർ ബൈപാസ് ഏഴുമാസത്തിനുള്ളിൽ പൂർത്തിയാകും

കൊച്ചി: പെരുമ്പാവൂരിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് നിർമാണം ഏഴുമാസത്തിനുള്ളിൽ പൂർത്തിയാകും. 301 കോടി രൂപയുടെ പദ്ധതിയാണ് പെരുമ്പാവൂർ ബൈപാസ്. പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ മാസവും പ്രത്യേക അവലോകനം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമാണ ഉദ്ഘാടനം മന്ത്രി നടത്തി. ജനസാന്ദ്രതയേറിയ കേരളത്തിലെ അതിവേഗ നഗരവത്ക്കരണം ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതു പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. നഗരറോഡ് വികസന പദ്ധതി, ഫ്ളൈ ഓവർ, ജംഗ്ഷൻ…

Read More

7 സ്റ്റോപ്പുകൾ മാത്രം, ടിക്കറ്റ് ബുക്കിങ് ഏറ്റെടുത്ത് യാത്രക്കാർ; വന്ദേ ഭാരത് റേക്ക് എറണാകുളത്തെത്തി; ഓണം വരെ നീട്ടുമോ സർവീസ്?

കൊച്ചി: എറണാകുളം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി പുതിയ വന്ദേ ഭാരത് റേക്ക് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഈ മാസം 31നാണ് ബെംഗളൂരുവിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ്. ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഇരുദിശയിലേക്കും വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആദ്യ യാത്രയുടെ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് ബെംഗളൂരു ഉൾപ്പെടെ വെറും ഏഴ് സ്റ്റോപ്പുകൾ മാത്രമാണുള്ളത്….

Read More

കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂടും; പാത ഇരട്ടിപ്പിക്കലിന് റെയിൽവേ, 1085 കോടി രൂപയുടെ പദ്ധതികൾ

കൊച്ചി: സംസ്ഥാനത്ത് പാത ഇരട്ടിപ്പിക്കലിന് പ്രധാന്യം നൽകി കേന്ദ്രം. ഇത്തവണത്തെ യൂണിയൻ ബജറ്റിൽ 1085 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചത്. എറണാകുളം – ഷൊർണൂർ മൂന്നാം പാത ഉൾപ്പെടെയാണ് സംസ്ഥാനത്ത് പുതിയ ട്രാക്കുകൾ വരുന്നത്. കേരളത്തിൽ പുതിയ പാത വരാതെ ട്രെയിനുകളുടെ വേഗത കൂട്ടാൻ കഴിയില്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിന് ഒരുങ്ങുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 3011 കോടി രൂപയായിരുന്നു അനുവദിച്ചത്. ഇതിൽ 1085…

Read More

കുണ്ടന്നൂര്‍-തേവര മേല്‍പ്പാലം അറ്റക്കുറ്റപണി; പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്, പരിശോധിക്കാന്‍ നിർദേശം

കൊച്ചി: കൊച്ചിയിലെ കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചു എന്ന വാർത്ത എത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നൽകി. പാലത്തിന്റെ ജോലിയിൽ എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തിയത്. ശരിയായ രീതിയില്‍ പണിവേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴ പൂർത്തിയാകുന്നതോടെ ഓവർലേ…

Read More

എച്ച് 1 എൻ 1 സംശയം; എറണാകുളത്ത് നാല് വയസ്സുകാരൻ മരിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. പനി ബാധിതനായ കുട്ടിയെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിയോൺ എച്ച് വൺ എൻ വൺ പോസറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ആരോഗ്യവകുപ്പിന്‍റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. കഴിഞ്ഞദിവസം മലപ്പുറത്തും എച്ച് വൺ എൻ വൺ മരണം റിപ്പോർട്ട് ചെയ്തിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് രോഗബാധയെത്തുടർന്ന് കഴിഞ്ഞദിവസം മരിച്ചത്. 47…

Read More