Headlines

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പ്രസ്താവന ഏതടിസ്ഥാനത്തിലെന്ന് റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് ഗ്രാമവികസന, തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്‌നാടിൻ്റെ സ്വപ്നമാണ്. ഡിഎംകെ സർക്കാർ അത് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്‌നാടിന് അവകാശമുണ്ട്. തമിഴ്നാടിന് അവകാശപ്പെട്ട ഒരുപിടി മണ്ണും വിട്ടുകൊടുക്കില്ലെന്നും പെരിയസാമി പറഞ്ഞു. വൈക്കം സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചതായും…

Read More

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഇടുക്കി : അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9) നാണ് മരണപ്പെട്ടത്. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ മോണിംഗ് സ്റ്റാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അനുശോചിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

Read More

മ്ലാവ് കുറുകെ ചാടി, നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൺതിട്ടയിൽ കയറി!

ഇടുക്കി: മൂന്നാർ- ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപം മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്നാട്ടിൽനിന്നു മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. മൂന്നാർ- ഉദുമൽപേട്ട് അന്തർസംസ്ഥാന പാതയിൽ പെരിയവര എസ്റ്റേറ്റിന് സമീപമാണ് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത് സേലത്തുനിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയവരായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മൺതിട്ടയിൽ കയറി മറിയുകയായിരുന്നു. രണ്ടരവയസുള്ള കുട്ടിയടക്കം…

Read More

ചങ്ങല കൊണ്ട് ജനൽക്കമ്പിയിൽ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം

തൊടുപുഴ: ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്. ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും ഇരിപ്പുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം…

Read More

കുട്ടികൾ ബെല്ലടിച്ചു, സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം

തൊടുപുഴ: കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന് മുന്നോട്ടെടുത്ത സ്കൂള്‍ ബസിന്റെ ടയറിനടിയില്‍പ്പെട്ട് ക്ളീനര്‍ മരിച്ചു.തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് ദാരുണമായി മരിച്ചത്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് ദാരുണ സംഭവം നടന്നത്. ഉടുമ്പന്നൂർ സെന്റ് ജാേര്‍ജ് സ്കൂളിലെ ബസിലെ ക്ലീനറായിരുന്നു ജിജോ. ഏഴാനിക്കൂട്ടത്ത് കുട്ടികളെ കയറ്റാനായി ബസ് നിറുത്തിയപ്പോള്‍ ജിജോ പുറത്തിറങ്ങി. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിച്ചതോടെ ബസ് മുന്നോട്ടെടുത്തു. പെട്ടെന്ന് ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ജിജോ പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…

Read More

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് 11.30ന് തുറക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് 11.30ന് തുറക്കും. തുറക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാം തുറക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. രണ്ട് ഷട്ടറുകള്‍ തുറന്ന് 543 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിന്റെ രണ്ടുഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും.

Read More

ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത

തൊടുപുഴ: ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി.പുലര്‍ച്ചെ 1.48 ന് ശേഷമാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 , 2.9 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. കുളമാവില്‍ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയില്‍ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട…

Read More

LIC യുടെ സ്വകാര്യവൽക്കരണം; പോളിസി ഉടമകളുടെ ഭാവി വരുമാനം കേന്ദ്രം വിൽക്കുന്നു: തോമസ് ഐസക്

ഇടുക്കി: എൽഐസി സ്വകാര്യവൽക്കരണത്തിലൂടെ കവറേജ് ഉടമകളുടെ ദീർഘകാല വരുമാനം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. ചെറുതോണിയിൽ നടന്ന എൽഐസി സുരക്ഷാ സമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഐസിക്ക് 42 കോടി കവറേജ് ഹോൾഡർമാരുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കാനും പൊതുമേഖല ഇതര മേഖലയിലേക്കുള്ള കടം എഴുതിത്തള്ളാനും മോദി അധികാരികൾ തയ്യാറെടുക്കുകയാണ്. 15 ലക്ഷം ബ്രോക്കർമാരും ഒരു ലക്ഷം തൊഴിലാളികളുമുള്ള കമ്പനിയാണ് എൽഐസി….

Read More

ഉടുമ്പൻചോലയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചുമൂടി; യുവതി കസ്റ്റഡിയിൽ

ഇടുക്കി: ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന് ഏലക്കാടിന്റെ പുരയിടത്തിൽ കുഴിച്ചുമൂടി. ഇടുക്കി ഉടുമ്പൻചോലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വസ്തു സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. കൃത്യം നടത്തി സ്വന്തം നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താനുള്ള പോലീസ് തിരച്ചിൽ തുടരുകയാണ്.

Read More

പൂട്ടിയ കാറിൽ യുവാവ് മരിച്ച നിലയിൽ, വിഷവാതകം ശ്വസിച്ചതെന്ന് സംശയം

കോട്ടയം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ കാറിനുള്ളില്‍ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയില്‍ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു അഖില്‍. പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളില്‍ തന്നെ ഇരുന്ന അഖിലിനെ ഏറെ നേരമായിട്ടും എത്താത്തതിനാല്‍ മാതാവ് അന്വേഷിച്ച്‌ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. ഉടന്‍തന്നെ സെക്യൂരിറ്റി…

Read More