Headlines

കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കാസര്‍കോട്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമാസ് (21) ആണ് മരിച്ചത്. ഷമാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

വി.ഡി.സതീശന്റെ കാർ അപകടത്തിൽപെട്ടു; വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു

കാസർകോട് ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിലാണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം. പൊലീസ് എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോൾ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് 5.45 നാണ് സംഭവം. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

Read More

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി!

കാസർകോട് : കനത്ത മഴ കഴിയുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി അറിയിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം…

Read More

ബൈക്കിൽ എത്തി മാല തട്ടിയെടുക്കാൻ ശ്രമം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് യുവതി,

കാസർകോട്: അമിതവേഗതയിൽ സഞ്ചരിച്ച മോട്ടോർ ബൈക്കിലെ യാത്രികൻ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല വലിച്ചെടുത്തു പൊട്ടിക്കാൻ ശ്രമിച്ചു. അപകടത്തിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് മുക്കുപ്പണ്ടമായതിനാൽ യുവതി പോലീസിൽ പരാതിപ്പെട്ടില്ല. മേൽപ്പറമ്പ അണിഞ്ഞയിലാണ് കഴിഞ്ഞദിവസം പിടിച്ചുപറി സംഭവം അരങ്ങേറിയത്. അതേസമയം ഇതിൻെറ സിസിടിവി ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‌വീട്ടുസാധനങ്ങളുമായി ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെയാണ് അക്രമം ഉണ്ടായത്. എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് നിർത്താതെ…

Read More

കാസർകോട് ബളാൽ ചുള്ളിയിൽ ഉരുൾപൊട്ടൽ സംശയം; ജനവാസ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്

കാസർകോട്: കാസർകോട് ജില്ലയിലെ വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ബലാൽ ഗ്രാമത്തിലെ ചുള്ളി പ്രദേശത്തെ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയിക്കുന്നു. കനത്ത മഴയിൽ ജനവാസ മേഖലകളിലേക്ക് മലവെള്ളം ഒഴുകുന്നു. റോഡുകൾ തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരുപതോളം വീടുകളെ ചുള്ളി കോളേജിലേക്ക് മാറ്റാൻ പ്രമേയം അവതരിപ്പിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി.

Read More

കുഞ്ഞിനെ കാണാൻ ഭർത്താവ് ദുബായിൽ നിന്നെത്തി, ഭാര്യ നിമിഷങ്ങൾക്കകം കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ്: ദുബൈയില്‍ നിന്നെത്തിയ ഭര്‍ത്താവിന്റെ കൈയില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ എല്‍പ്പിച്ച്‌ വെള്ളമെടുക്കാന്‍ പോയ യുവതി കുഴഞ്ഞു വീണു മരിച്ചു.ആരിക്കാടി മുഹ്യദ്ധിന്‍ നഗറിലെ മുഹമ്മദ് അഷ്റഫിന്റെ ഭാര്യയും മഞ്ചേശ്വരം മൊര്‍ത്തണയിലെ അബ്ദുള്ള ആയിഷ ദമ്പതികളുടെ മകളായ സഫാന(25)യാണ് മരണപ്പെട്ടത്. രണ്ട് വര്‍ഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഒരു മാസത്തിന് മുൻപ് ആശുപത്രിയില്‍ പ്രസവിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തുകയായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ…

Read More

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദൂര സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇപ്പോൾ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ചയും പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

രാജ്യമാകെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ വിഷ രാസവസ്തുക്കൾ എന്ന് കണ്ടെത്തി

ഇന്ത്യയിൽ വിതരണം ചെയ്യുകയും ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ ഉയർന്ന അളവിൽ വിഷ രാസവസ്തുക്കൾ കണ്ടെത്തിയതായി പഠനം. കീടനാശിനികളിലും ലൂബ്രിക്കറ്റിംഗ് ഓയിൽ അഡിറ്റീവുകളിലും ഫോർമുലന്റായി ഉപയോഗിക്കുന്ന ‘നോനൈൽഫെനോൾ’ന്റെ കൂടിയ സാന്നിധ്യമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിഷ രാസവസ്തുക്കളുടെ അളവ് 29 മുതൽ 81 മടങ്ങു വരെ കൂടുതലാണെന്നും, ഇത് കുടിവെള്ളത്തിൽ പരിധിയിൽ കൂടുതൽ ഉപയോഗിക്കുന്നത് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് പഠനത്തിൽ തെളിഞ്ഞു. പഠനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിവെള്ള സാമ്പിൾ ശേഖരിക്കുകയും ന്യൂഡൽഹിയിലെ Sreeram Institute…

Read More