Headlines

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പൊൻകുന്നം പൊലീസ് കാഞ്ഞിരപ്പള്ളി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എടുത്ത 50 ഓളം കേസുകളിൽ ഒന്നാണ് പൊൻകുന്ന സ്റ്റേഷനിലെ ഈ കേസ്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2014ലെ സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനേജർ ലൈംഗികമായ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂര്‍ കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജർ…

Read More

കടയിൽ വച്ച് ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് കടയിൽ വച്ച്  ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു.  കൊല്ലം ജില്ലയിലെ മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നാം കുറ്റിയിൽ ഉള്ള രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ!

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുഴിയം സ്വദേശി 29കാരൻ സുമേഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുണ്ടറ സ്റ്റേഷനിലും സുമേഷിനെതിരെ പോക്സോ കേസുണ്ട്. മറ്റ് 6 കേസുകളിലും പ്രതിയാണ് ഇയാൾ. അതേസമയം, പോക്സോ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയയാളെ തൃശ്ശൂർ വാടാനപ്പള്ളി പൊലീസ് പിടികൂടി. തൊടുപുഴ ചീനിക്കുഴി സ്വദേശി 39കാരൻ…

Read More

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്!

കൊല്ലം. പന്നിപ്പടക്കം പൊട്ടി കൊല്ലം കടയ്ക്കലില്‍ യുവതിക്ക് ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പന്നിപ്പടക്കം ഉപയോഗിച്ചതിസെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കടയ്ക്കല്‍ സ്വദേശിയായ രാജിയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെ വെള്ളം എടുക്കുന്നതിനായി പോയപ്പോള്‍ കിട്ടിയ ബോളിന്റെ രൂപത്തിലുള്ള വസ്തു വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആവസ്തു കാട്ടുകാച്ചിലാണെന്ന് അമ്മ പറഞ്ഞു. ഇതോടെ രാജി കത്തി ഉപയോഗിച്ച് പന്നപ്പടക്കം മുറിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ ഇരുന്ന് പന്നിപ്പടക്കം പൊട്ടി രാജിക്ക് ഗുരുതരപരിക്ക് പറ്റുകയായിരുന്നു അപകടത്തില്‍ രാജിയുടെ…

Read More

കൊല്ലത്ത് അഞ്ചാലും മൂട്ടിലെ ഭര്‍തൃവീട്ടില്‍ യുവതിക്കുനേരെ ദുർമന്ത്രവാദവും ശാരീരിക പീഡനവും.

കൊല്ലം . കൊല്ലത്ത് അഞ്ചാലും മൂട്ടിലെ ഭര്‍തൃവീട്ടില്‍ യുവതിക്കുനേരെ ദുർമന്ത്രവാദവും ശാരീരിക പീഡനവും. സംഭവത്തിൽ അഞ്ചാലുംമൂട് തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) അറസ്റ്റിലായി. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. സ്ത്രീധനത്തിന്‍റെ പേരിലാണ് യുവതിക്കുനേരെ ഗാർഹികപീഡനവും ദുർമന്ത്രവാദവുമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലി, അമ്മ സീന എന്നിവര്‍ പരാതി ഉണ്ടായതോടെ ഒളിവിൽ പോയി. തൃക്കരുവ സ്വദേശിനിയായ 21 വയസുകാരിയുടെ പരാതിയിലാണ് ഖാലിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ്…

Read More

അമ്മയെ കടിച്ച അയല്‍വാസിയുടെ വളര്‍ത്തുനായയെ വീട്ടില്‍ക്കയറി തല്ലിക്കൊന്നു, യുവാക്കള്‍ക്കെതിരെ പരാതി!

കൊല്ലം; കൊല്ലത്ത് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വളര്‍ത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാടാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അയല്‍വാസികളായ യുവാക്കള്‍ പിടിയിലായി മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ വളര്‍ത്തുപട്ടിയെയാണ് അയല്‍വാസികളായ യുവാക്കള്‍ പട്ടിക കൊണ്ട് അടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ പട്ടിയെ അടിച്ചുകൊല്ലുകയായിരുന്നു. യുവാക്കളില്‍ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. സംഭവത്തില്‍ രാമചന്ദ്രന്‍ യുവാക്കള്‍ക്കെതിരെ ഇരവിപുരം പൊലീസില്‍ പരാതി…

Read More

ഭാര്യയും മകളും വിസിറ്റ് വിസയിലെത്തിയതിനു പിന്നാലെ കൊല്ലം പള്ളിമുക്ക് സ്വദേശി സൗദിയിൽ ഷോക്കേറ്റു മരിച്ചു!

അൽഅഹ്‌സ: കൊല്ലം പള്ളിമുക്ക് സ്വദേശി സൗദിയിൽ ഷോക്കേറ്റു മരിച്ചു. ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലിം ആണ് സൗദിയിലെ അൽ അഹ്സയിൽ ജോലി സ്ഥലത്തു വച്ച് ഷോക്കേറ്റു മരിച്ചത്. രണ്ട് മാസമായി സന്ദർശന വിസയിലെത്തിയ ഭാര്യയും മോളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരുന്നാൾ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നിയമനടപടികൾ ഐ എസി എഫ് വെൽഫെയർ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം, ഹാഷിം മുസ് ലിയാർ തുടങ്ങിയവരുടെ…

Read More

കൊല്ലത്തെ സുധിയുടെ വീട്ടിലെത്തി രേണുവും മക്കളും! ഒപ്പം ആ തീരുമാനവും.

ജൂൺ അഞ്ചിനാണ് കൊല്ലം സുധിയെ കലാകേരളത്തിനു നഷ്ടമാകുന്നത്. ഫ്‌ളവേഴ്‌സ് ഷോ കഴിഞ്ഞു മടങ്ങവേ ആണ് സുധിയുടെ കാർ അപകടത്തിൽ പെടുന്നത്. സുധി ഓർമ്മ ആയിട്ട് ദിവസങ്ങളായി.ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീരോടെ നിൽക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സുധിയുടെ മരണത്തിന്റെ ഒൻപതാം ദിവസം ക്രിസ്ത്യൻ ആചാരപ്രകാരം പ്രാർത്ഥനയും മറ്റും പള്ളിയിൽ നടത്തുകയുണ്ടായി. സുധിയുടെ സഞ്ചയനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചടങ്ങുകകൾ കൊല്ലം വീട്ടിലായിരുന്നു നടന്നത്. സുധിയുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വേദനയാണ് ഇപ്പോൾ എല്ലാ മലയാളികൾക്കും. രേണുവും മക്കളും…

Read More

ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവം; അഭിഭാഷകൻ പിടിയിൽ

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഷിബുവിനൊപ്പം സുഹൃത്ത് ലഞ്ജിത്തും കാറിലുണ്ടായിരുന്നു. ഇയാളാണ് കാർ ഓടിച്ചതെന്നും മർദ്ദിച്ചതെന്നും ഷിബു പറയുന്നു. ഇതിൽ മർദ്ദനമേറ്റ അരുൺ പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ…

Read More

ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍, ഭര്‍തൃസഹോദരി മർദ്ദിച്ചിരുന്നതായി പരാതി

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരത്ത് ആണ് സംഭവം.പവിത്രേശ്വരം വഞ്ചിമുക്ക് സ്വദേശിനി ഷീന(34)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച കുട്ടികളെ സ്കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്കു പോയ ഷീന ഏറെ നേരം കഴിഞ്ഞും തിരികെ വന്നില്ല. ഇതോടെ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരിയുടെ ഭര്‍ത്താവിനും ഒപ്പമാണ് ഷീന…

Read More