
ബസുടമയെ മർദിച്ചത് കൈയ്യുംകെട്ടി നോക്കി നിന്ന പോലീസുകാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം , അടിച്ചത് ബസുടമയെ അല്ല കോടതിയുടെ മുഖത്ത്.
കോട്ടയത്ത് കോടതി ഉത്തരവുമായി വന്ന ബസുടമ രാജ്‌മോഹനെ സിഐടിയുക്കാർ മർദിക്കുന്നതു കൈയ്യുംകെട്ടി നോക്കി നിന്ന പോലീസുകാർ മറു പാടി പറയേണ്ടി വരും. പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പോലീസുകാർ കോടതി ഉത്തരവ് മാനിച്ചില്ല ,ബസുടമയ്ക്കു സുരക്ഷാ നൽകാതിരുന്നതിലൂടെ കോടതിയെയാണ് അപമാനിച്ചത്. അടിയേറ്റത് ബസുടമയ്ക്കല്ല, കോടതിയുടെ മുഖത്താണെന്നും ഹൈക്കോടതി പറയുകയുണ്ടായി. ബസ് പുറത്തിറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്‌ക്ക് സുരക്ഷ നൽകാതിരുന്ന പോലീസിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും…