Headlines

അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യൻ വീട്ടിൽ അബൂബക്കർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം  രക്ഷപ്പെട്ടു. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം . ഇരുവരും അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു. ഇതിനിടെ ഫൈബർ വള്ളം തിരമാലയിൽ അകപ്പെടുകയായിരുന്നു. 

Read More

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Read More

മണ്ണിടിച്ചിലും മഴയും ശക്തം; കെഎസ്ആർടിസി സർവീസുകൾ താൽകാലികമായി നിർത്തി, ഷൊർണൂർ-പാലക്കാട് ട്രെയിൻ സർവീസ് റദ്ദാക്കി

കോഴിക്കോട്/ പാലക്കാട്: കേരളത്തിൽ കനത്ത മഴ ശക്തമായി. ഇന്നലെ മുതൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ മഴ ശക്തമായ സാഹചര്യത്തിൽ നിർത്തിവെച്ചു. പോലീസ് നൽകിയ നിർദേശത്തെ തുടർന്നാണ് കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്. വയനാട് ഉൾപ്പെട്ടൽ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ഥിതി സാധാരണ നിലയിൽ എത്തിയാൽ സർവീസുകൾ പുനരാരംഭിക്കും.വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്….

Read More

ക്വാലലംപുരിലേക്ക് കോഴിക്കോട്ട് നിന്ന് പറക്കാം; ഓഗസ്റ്റ് 1 മുതൽ വിമാന സർവീസുകൾ

കോഴിക്കോട്: കോഴിക്കോട് നിന്ന് ക്വാലലംപുരിലേക്ക് വിമാന സർവീസ് ഓഗസ്റ്റ് ഒന്നു മുതൽ തുടങ്ങും. ആഴ്ചയിൽ 3 സർവീസുകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഏഷ്യയുടെ വിമാനം ആണ് സർവീസ് നടത്തുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വാലലംപുരിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനം സർവീസ് നടത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ക്വാലലംപുരിലേക്കും പോകുന്ന രീതിയിൽ ആണ് എയർ ഏഷ്യ സർവീസ് ആരംഭിച്ചിരിക്കുന്നത്. ക്വാലലംപുരിലേക്ക് കോഴിക്കോട് നിന്നും നേരിട്ട് സർവീസ് എത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസം ആണ്….

Read More

അർജുനായി ഈശ്വർ മാൽപെ ഇന്നും ഗംഗാവലി പുഴയിലിറങ്ങും; നിർണായക ദിനം, കളക്ടർ റിപ്പോർട്ട് സമർപ്പിക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഗംഗാവലി പുഴയിൽ ഇന്നും തിരച്ചിൽ തുടരും. നാവികസേനയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും പുഴയിൽ തിരച്ചിൽ നടത്തും. അർജുനായുള്ള തിരച്ചിൽ ആരംഭിച്ച് പതിമൂന്നാം ദിവസമാണ് ഇന്ന്. അർജുൻ്റെ ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന നദിയിലെ മൺത്തിട്ടയ്ക്ക് സമീപം ഈശ്വർ മൽപെ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചില്ല. മണ്ണും വലിയ കല്ലുകളും മറ്റും പ്രദേശത്ത് അടിഞ്ഞുകൂടിയതാണ് തിരച്ചിലിന് തിരിച്ചടിയായത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ…

Read More

ഗംഗാവലിയിൽ ഒഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ; കൂടുതൽ സഹായം വേണമെന്ന് പിണറായി

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്‍റെ ശ്രമങ്ങൾ ഇന്നലെയും വിജയിച്ചില്ല. പുഴയിൽ ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനുള്ള അനുകൂല സാഹചര്യം ലഭിക്കാത്തതാണ് തിരച്ചിൽ നീണ്ടുപോകാൻ ഇടയാക്കുന്നത്. വെള്ളിയാഴ്ച നദിയിലെ അടിയൊഴുക്ക് 5.5 നോട്സ് ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാനേ കഴിയൂവെന്നാണ് നേവിസംഘം വ്യക്തമാക്കുന്നത്. 3.5 നോട്സ് ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും….

Read More

അർജുന്‍റെ കുടുംബത്തിന്‍റെ വാക്കുകൾ എഡിറ്റ് ചെയ്ത് പ്രചാരണം; സൈബർ പോലീസിന് പരാതി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിലകപ്പെട്ട അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിവസത്തിലെത്തി നിൽക്കെ കുടുംബത്തിനെതിരെ സൈബറാക്രമണം. സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടക്കുന്നെന്ന് കാട്ടി കുടുംബം സൈബർ പോലീസിന് പരാതി നൽകി. അർജുന്‍റെ കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും ചില യൂട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും കുടുംബം നൽകിയ പരാതിയിലുണ്ട്. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം കോഴിക്കോട് കുടുംബം നടത്തിയ…

Read More

അർജുനായുള്ള തിരച്ചിലിന് ലോങ് ബൂം എസ്കവേറ്ററും; കരയിൽനിന്ന് പുഴയിലേക്ക് 20 അടി ദൂരത്തിൽ കൈ എത്തും, 60 അടി ആഴത്തിൽ മണ്ണെടുക്കാം

ഷിരൂ‍ർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ലോങ് ബൂം എസ്കവേറ്റും. സോണാർ പരിശോധനയിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് വിശദമായ പരിശോധനയ്ക്ക് ലോങ് ബൂം എസ്കവേറ്റർ എത്തിച്ചിരിക്കുന്നത്. കരയിൽനിന്ന് 20 അടി ദൂരത്തിലേക്ക് കൈ നീട്ടി 60 അടി ആഴത്തിലേക്കു മണ്ണുമാന്താൻ കഴിയുമെന്നതാണ് ലോങ് ബൂം എസ്കവേറ്ററിൻ്റെ പ്രത്യേകത. പോലീസ് അകമ്പടിയോടെ ലോങ് ബൂം എസ്കവേറ്റർ ദുരന്തഭൂമിയായ അങ്കോലയിൽ എത്തിച്ചു. അങ്കോല ഉൾപ്പെടുന്ന കാർവറിലെ എംഎൽഎയായ സതീഷ് കൃഷ്ണ…

Read More

നിപ: പുനെയില്‍ നിന്നുള്ള മൊബൈൽ ലാബ് കോഴിക്കോട് എത്തി; പരിശോധനാ ഫലം ഇനി അതിവേഗം

കോഴിക്കോട്: പുനെയില്‍ നിന്നുള്ള മൊബൈല്‍ ബിഎസ്എല്‍-3 ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി. ഇന്നലെ രാത്രിയോടെയാണ് മൊബൈൽ ലാബ് കോഴിക്കോട് എത്തിച്ചേർന്നത്. ഇവിടെ നിന്ന് തന്നെ കൂടുതൽ സാമ്പിളുകൾ ഇനി പരിശോധിക്കാൻ കഴിയും. വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്നലെ കോഴിക്കോട്ടെത്തിയിരുന്നു. നിപ ബാധിച്ച് മരിച്ച 14 കാരന്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ കോളേജില്‍ സംഘം സന്ദര്‍ശനം നടത്തി. ഡോ. റിമ ആര്‍ സഹായ് (സയന്‍റിസ്റ്റ്-ഡി, മാക്‌സിമം കണ്ടെയ്ന്‍മെന്‍റ്…

Read More

അർജുൻ്റെ ലോറി കരയിൽ ഇല്ല, സ്ഥിരീകരിച്ച് സൈന്യം; എല്ലാ കണ്ണുകളും ഇനി ഗംഗാവലി പുഴയിലേക്ക്

ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി അർജുൻ ഉണ്ടായിരുന്ന ലോറി സംഭവസ്ഥലത്ത് കരയിൽ ഇല്ലെന്ന് സ്ഥിരീകരണം. കരയിൽ നടത്തിയ തിരച്ചിൽ പൂർത്തിയായ സാഹചര്യത്തിൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റഡാർ പരിശോധനയിൽ പുഴക്കരയിൽനിന്ന് ഒരു സിഗ്നൽ ലഭിച്ചതായും സൈന്യം അറിയിച്ചു. ഇത് ലോഹ സിഗ്നലാണെന്ന് കരുതുന്നുവെന്നും പരിശോധന തുടരുകയാണെന്നും സൈന്യം അറിയിച്ചു. അതേസമയം കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതോടെ നേവിയും ആർമിയും ഗംഗാവലി പുഴയിൽ പരിശോധന ഊർജിതമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ രൂപപ്പെട്ട…

Read More