Headlines

വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്ക് പുറത്തുനിർത്താം’; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിൻ്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ വിമർശനം. വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തുനിർത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യേശുക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിൻ്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്ക്…

Read More

രക്ഷിതാക്കളുടെ അനുവാദം കൂടാതെ വിദ്യാർഥിയെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ പങ്കെടുപ്പിച്ചു; പരാതിയുമായി പിതാവ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ രക്ഷിതാക്കളുടെ അനുവാദം കൂടാതെ സ്കൂളിൽ നിന്ന് വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ വിദ്യാർത്ഥിയെ തിരികെ സ്കൂളിൽ എത്തിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരേഡിന് കൊണ്ടുപോയതെന്ന് വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിദ്യാർത്ഥി റെഡ് വോളന്റിയറായി സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ വാദം. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട പിഎസ്എം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സിദ്ധാർത്ഥിനെ പിതാവ്…

Read More

ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി; CPM ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും വേദിയിലിരുത്തി വിമർശനം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനേയും വേദിയിലിരുത്തി സർക്കാരിനും പാർട്ടിക്കും വിമർശനം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി ഉണ്ടായെന്ന് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എം.ആർ. അജിത് കുമാറിനെ ഡിജിപി ആക്കിയുള്ള സ്ഥാനക്കയറ്റം മന്ത്രിസഭ എടുത്തതിനെ പ്രതിനിധികൾ വിമർശിച്ചു. ധന, തദ്ദേശ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. സംഘടനാ റിപ്പോർട്ടിലും തുടർന്ന് നടന്ന ചർച്ചയിലും രൂക്ഷമായ വിമർശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്…

Read More

ക്ലാസ് മുറിയിൽ ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം ചെങ്കൽ യുപി സ്കൂളിൽ വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട്‌ ഇന്നുതന്നെ കൊടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും അറിയിച്ചു. അതേസമയം, ക്ലാസ് മുറിയും സ്കൂളിന്റെ സാഹചര്യവും പരിശോധിച്ചിരുന്നു. എന്തുകൊണ്ടാണ് സ്കൂൾ പരിസരം വെട്ടിത്തെളിക്കാത്തത് എന്നത് പരിശോധിക്കുമെന്നും ഡിഇഒ ബി. ഇബ്രാഹിം വ്യക്തമാക്കി. ഏഴാം ക്ലാസ് വിദ്യാർഥിനിയായ നേഘയ്ക്ക് കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേൽക്കുന്നത്….

Read More

മറന്നോ ആമയിഴഞ്ചാൻ തോടിനെ? മാലിന്യംനിറഞ്ഞിരുന്ന തോട് ഇന്ന് സുഗമമായി ഒഴുകുന്നു

തിരുവനന്തപുരം: ‘വേണമെങ്കിൽ ആമയിഴഞ്ചാൻ തോടും വൃത്തിയാകും’ പറഞ്ഞത് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷാണ്. വെറുതെ പറഞ്ഞതല്ല, മാലിന്യങ്ങൾ നിറഞ്ഞിരുന്ന തോടിന്‍റെ ഇന്നത്തെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടശേഷമാണ് മന്ത്രിയുടെ വാക്കുകൾ. നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണപ്രവർത്തനങ്ങൾക്കൊടുവിൽ ആമയിഴഞ്ചാൻ തോട് സുഗമമായി ഒഴുകുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എംബി രാജേഷിന്‍റെ വാക്കുകൾആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം മലയാളി അങ്ങനെ എളുപ്പം മറക്കില്ലല്ലോ? റെയിൽവേ നിയോഗിച്ച ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണം നൊമ്പരമായി മനസ്സിലുണ്ടാകും. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ…

Read More

ക്രിസ്മസ് ആഘോഷമാക്കാം; തിങ്കളാഴ്ച മുതൽ ക്ഷേമനിധി പെൻഷൻ അക്കൗണ്ടിലെത്തും, 1600 രൂപവീതം 62 ലക്ഷത്തോളം പേർക്ക്

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്ത് ക്ഷേമനിധി പെൻഷൻ ഒരു ഗഡു അനുവദിച്ച് സർക്കാർ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം പെൻഷൻ ലഭിക്കും. തിങ്കളാഴ്‌ച മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തിങ്കളാഴ്ച മുതൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ…

Read More

സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് (Mpox) ബാധ സ്ഥിരീകരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയ്ക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ പരിയാരത്ത് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ ദിവസം വയനാട് സ്വദേശിക്ക് എംപോക്സ് ബാധ സ്ഥിരീകരിച്ചിരുന്നു. എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്ന ആളുകൾ അവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (veena george) അറിയിച്ചു. യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം…

Read More

ന്യൂനമർദം കൂടുതൽ ശക്തമായി; കേരളത്തിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം കൂടുതൽ ശക്തമായതും അടുത്ത 24 മണിക്കൂറിനുള്ളിൽ നീങ്ങാനുള്ള സാധ്യതയെ തുടർന്നുമാണ് മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒരു ജില്ലയിലും അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തമായെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു…

Read More

അങ്കമാലിയിൽനിന്ന് നിലയ്ക്കലിലേക്ക് ട്രെയിൻ; ശബരി റെയിൽ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; ഏറ്റവും പുതിയ വിവരങ്ങൾ

അങ്കമാലിയിൽനിന്ന് നിലയ്ക്കലിലേക്ക് ട്രെയിൻ; ശബരി റെയിൽ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; ഏറ്റവും പുതിയ വിവരങ്ങൾ ആദ്യഘട്ടത്തിൽ അങ്കമാലി – എരുമേലി – നിലക്കൽ പാത പൂർത്തീകരിക്കും. നിർമാണ ചെലവിൻ്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സർക്കാർ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടും. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തിൽ പാത…

Read More

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ അധ്യാപകരാണോ നിങ്ങൾ? എങ്കിൽ പണി വരുന്നുണ്ട്! മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നവരെ സ്വകാര്യ ട്യൂഷനിൽ നിന്ന് വിലക്കി സർക്കാർ. പൊതു വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നവർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്. അനധീകൃതമായി ഇത്തരത്തിൽ അധ്യാപകർ ജോലി ചെയ്യുന്നുണ്ടോ എന്ന് പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന അധ്യാപകർക്കെതിരെ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ റിപ്പോർട്ട് ചെയ്താൽ നിയമിക്കാൻ പി…

Read More