Headlines

തൃശ്ശൂരിൽ മണ്ണിടിഞ്ഞ് 2 മരണം; ചാലിയാറിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നു

തൃശൂർ: മലക്കപ്പാറയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന രാജേശ്വരി മകൾ ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. കുമ്പളങ്ങാട് റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള നാല് വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മൂന്ന് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഉണ്ടായ സംഭവം രാവിലെയാണ് ആളുകൾ അറിഞ്ഞത്. വടക്കാഞ്ചേരിയിൽ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലായി….

Read More

കേന്ദ്ര ബജറ്റ്: വാനോളമുയർന്ന് തൃശ്ശൂരിന്റെ പ്രതീക്ഷകൾ; വേളാങ്കണ്ണി-ലൂർദ്ദ് സർക്യൂട്ട് മുതൽ എയിംസ് വരെ സ്വപ്നം കണ്ട് തൃശ്ശൂരുകാ

തൃശ്ശൂർ: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കപ്പെടുമ്പോൾ കേരളത്തില്‍ നിന്ന് ആദ്യമായി ബിജെപിക്ക് ഒരു എംപിയെ നൽകിയ തൃശ്ശൂരിന്റെ പ്രതീക്ഷകളും വാനോളമാണ്. കേന്ദ്ര ടൂറിസം സഹമന്ത്രിയായ സുരേഷ് ഗോപിയുടെ മുൻകൈയിൽ തൃശ്ശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികൾ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ജനങ്ങൾ. നേരത്തേ തന്നെ ഇക്കാര്യത്തിൽ ചില സൂചനകൾ അദ്ദേഹം നൽകിയിരുന്നു. അതിലൊന്നാണ് ടൂറിസം സ്പിരിച്വൽ സർക്യൂട്ട്. തൃശ്ശൂരിലെ വിജയത്തിനു ശേഷം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത് ചില തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ…

Read More

ആറ് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. തിരുവനന്തപുരം: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

Read More

ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും;വഴിപാട് സമർപ്പിച്ചത് പ്രവാസി മലയാളി

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണമാലയും സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത് പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാര്‍ പാലാഴിയാണ് ഇവ സമര്‍പ്പിച്ചത്.ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതില്‍മാടത്തിന് മുന്നില്‍ ദശാവതാര വിളക്കില്‍ ദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ സമര്‍പ്പണം എറ്റുവാങ്ങി. മുന്‍ ഭരണ സമിതി അംഗം മനോജ് ബി നായര്‍,…

Read More

തൃശ്ശൂരില്‍ നടപ്പാലത്തിന് പുതുജീവന്‍ നല്‍കി നവകേരള സദസ്സ്

തൃശ്ശൂര്‍ : മൂന്നു പതിറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ ജീര്‍ണാവസ്ഥക്ക് പരിഹാരമായത് നവകേരള സദസ്സ്. വര്‍ഷങ്ങളായി ജീര്‍ണാവസ്ഥയിലായിരുന്ന തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി മധുരമ്പുള്ളിപ്പാലമാണ് നവീകരിച്ച് സഞ്ചാര യോഗ്യമാക്കിയത്.

Read More

താടിയെല്ലുകളിലെ പൊട്ടൽ ഷോക്കേറ്റത് മൂലമോ? കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം.

തൃശൂർ: കഴിഞ്ഞ ദിവസമാണ് മുള്ളൂർക്കര-പ്ളാഴി സംസ്ഥാന പാതയില്‍ വാഴക്കോടുള്ള റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെതിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ജഡം JCB ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. മുറിച്ചുമാറ്റിയ ആനക്കൊമ്പിന്റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഈ നിഗമനത്തിലെത്തിയത്. ആന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണ് എന്നാണ് വനം വകുപ്പിൻ്റെ നിഗമനം. ആനയുടെ താടിയെല്ലുകളിലെ പൊട്ടൽ വൈദ്യുതാഘാതം ഏറ്റതിനാലാണെന്നാണ് കണ്ടെത്തൽ. സമീപപ്രദേശത്ത് വൈദ്യുത…

Read More

ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ അവധി വേണം, പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ.

തൃശ്ശൂര്‍:ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് അവധി ചോദിച്ചത്. മൂന്ന്ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടത്. വീട്ടിലെ ദൈനംദിന ചെലവിന് പോലും കാശില്ലെന്ന് അജു പറഞ്ഞു. ഗതികേടു കൊണ്ട് പ്രതിഷേധിച്ചതാണെന്ന് അജു വ്യക്തമാക്കി. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്ന് അജു പറയുന്നു. കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് അപേക്ഷ പിൻവലിച്ചു. കെഎസ്ആർടിസിയെ മോശമായി ചിത്രീകരിച്ചതല്ലെന്നും തന്റെ അന്ന ദാതാവാണ് കെഎസ്ആർടിസി എന്നും അജു…

Read More

കുതിരാന് സമീപം വീണ്ടും വിള്ളല്‍; ആളുകളെത്തും മുമ്പെ സിമിന്‍റ് മിശ്രിതം ഒഴിച്ച് അടച്ച് ജീവനക്കാര്‍.

തൃശൂര്‍: ദേശീയപാത കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുപാറയില്‍ വീണ്ടും വിള്ളൽ. നേരത്തെ വിള്ളൽ കണ്ടെത്തിയ ഭാഗത്തിന് നേരെ എതിര്‍വശത്ത പാതയിലെ സംരക്ഷണഭിത്തിയിലാണ് വിള്ളൽ കണ്ടെത്തിയത്. ആളുകളറിഞ്ഞ് സ്ഥലത്തെത്തും മുമ്പേ ജീവനക്കാര്‍ സിമന്‍റ് മിശ്രിതം ഒഴിച്ച് വിള്ളല്‍ അടച്ചു. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്ന തൃശൂർ – പാലക്കാട് പാതയിലെ സംരക്ഷണ ഭിത്തിയിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്. നേരത്തെ തൃശൂര്‍ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്നായിരുന്നു സുരക്ഷ കണക്കിലെടുത്ത് പാലക്കാട് പാതയിലൂടെ ഗതാഗതം…

Read More

തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും; ആശങ്കയില്‍ നാട്ടുകാര്‍!

തൃശൂര്‍: തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭപ്പെട്ടു. കല്ലൂര്‍, ആമ്പല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ് അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുമെന്ന് കളക്ടര്‍ പറഞ്ഞു.

Read More

ഉറങ്ങിക്കിടന്ന ഭാര്യക്ക് നേരെ ആക്രമണം, പിന്നാലെ ഭർത്താവ് ജീവനൊടുക്കി , സംഭവം തൃശൂരിൽ!

തൃശൂർ: തൃശൂരിൽ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. 58കാരിയായ ഭാര്യ ഗ്രേസി ഗുരുതരാവസ്ഥയിൽ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് ബാബു വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രക്തത്തിൽ കുളിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ ഗ്രേസി, അയൽവീട്ടിൽ കയറിച്ചെന്നു. അയൽവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വീട്ടിൽ ചെന്ന് നോക്കുമ്പോൾ ബാബു ജീവനൊടുക്കിയിരുന്നു…

Read More