Headlines

വയനാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ യുവ നേതാവ്; കെ. റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

വയനാട് ജില്ലാ സെക്രട്ടറിയായി കെ. റഫീഖിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. മൂന്ന് ദിവസമായി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഒടുവിലായിതെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മത്സരത്തില്‍ ഗഗാറിന് ലഭിച്ചത് 11 വോട്ടുകളും റഫീഖിന് ലഭിച്ചത് 16 വോട്ടുകളുമാണ്. ഇതോടെയാണ് കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് തവണയും പി. ഗഗാറിന്‍ ആയിരുന്നു സെക്രട്ടറി. ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ തകര്‍ച്ച അടക്കമുള്ള കാര്യങ്ങള്‍…

Read More

റിപ്പോർട്ട് ലഭിച്ചാലുടൻ ഈ മേഖലകളിൽ ചൂരൽമല ടൗൺഷിപ്പ് ഉയരും; ആദ്യ പട്ടികയിൽ 388 കുടുംബങ്ങൾ, കരട് പട്ടിക പുറത്ത്

തിരുവനന്തപുരം: ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദുരന്തനിവാരണ…

Read More

വയനാടുവഴി ബെംഗളൂരു യാത്ര മനോഹരമാകും; ബന്ദിപ്പൂരിൽ ആറുവരി തുരങ്കപാത, യാത്രാവിലക്കിന് അവസാനം

മൈസൂരു: വയനാടുവഴി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുമ്പോഴുള്ള പ്രധാന പ്രശ്നം ബന്ദിപ്പൂരിലെ രാത്രിയാത്രാവിലക്കാണ്. വനമേഖലയിലൂടെ യാത്രാവിലക്കിന് പരിഹാരമായി തുരങ്കപാത നിർമിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനുള്ള ഡിപിആർ (വിശദപദ്ധതിരേഖ) തയ്യാറാക്കാൻ കേന്ദ്ര ഗതാഗതമന്ത്രാലയം നിർദേശം നൽകി കഴിഞ്ഞു. ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. വന്യജീവി സഞ്ചാരം തടസ്സപ്പെടാതിരിക്കാനാണ് തുരങ്കപാത നിർമാണം എന്ന ആശയത്തിലേക്ക് കേന്ദ്ര ഉപരിതല മന്ത്രാലയമെത്തിയത്. ബന്ദിപ്പൂരിൽ മേൽപ്പാതയോ ബദൽപ്പാതയോ നിർമിക്കാനായിരുന്നു നിർദേശങ്ങൾ. കേരളവും…

Read More

ആർമിയുടെ പ്ലാറ്റൂൺ ചൂരൽമലയിലെത്തി; ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകർ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: വയനാട് ഉരുള്‍പ്പൊട്ടലിന്‍റെ സാഹചര്യത്തില്‍ വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാൻ നിർദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ടീമും ഇവിടേക്ക് പുറപ്പെട്ടു. അതേസമയം രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി,…

Read More

സൈന്യമിറങ്ങുന്നു, വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ വയനാട്ടിലേക്ക്; തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘവും

കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററെത്തും. സുലൂരിൽ നിന്നാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തുക. ഉരുൾപൊട്ടലിനെത്തുടർന്ന് പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ ഉരുൾപൊട്ടൽ കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അതിവേഗം സൈന്യത്തിന്‍റെ സഹായം തേടുകയായിരുന്നു. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിൽ എയർ ലിഫ്റ്റിങ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടി രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക്…

Read More

സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ, മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച അദ്ദേഹം രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വയനാട്ടിലെ സ്ഥിതിഗതികൾ ആരായുന്നതിനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. പിണറായി വിജയനുമായി സംസാരിച്ച രാഹുൽ ഗാന്ധി സഹായങ്ങൾ വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും…

Read More

വയനാട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം; രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ

വയനാട്: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലാണിത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനും എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. എൻഡിആർഎഫ് സംഘം മുണ്ടക്കൈയിൽ എത്തിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. ആർമി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. മേപ്പാടി മുണ്ടക്കൈ രക്ഷാദൗത്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടറെയും ജില്ലാ പോലീസിനെയും…

Read More

വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഈ ജില്ലയിൽ

സുൽത്താൻബത്തേരി: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി. ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ അതിശക്തമായ മഴ പെയ്ത സാഹചര്യത്തിലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലുമാണ് ജില്ലാ കളക്ടർ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസങ്ങളിലെല്ലാം ജില്ലയിലെ സ്കൂളുകൾക്ക് അവധി തന്നെയായിരുന്നു. വയനാട്ടിലെ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നത്തെ അവധി ബാധകമാണ്. അതേസമയം മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും…

Read More

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, രണ്ട് ജില്ലകളിൽ അതീവ ജാഗ്രത കൂടിയേ തീരൂ; റെഡ് അലേർട്ടുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായാണ് പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യതയുണ്ട്. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച്…

Read More

ഇന്നും മഴ തന്നെ, വിദ്യാർഥികൾ ശ്രദ്ധിക്കുക; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയെന്ന് വയനാട് കളക്ടർ

സുൽത്താൻബത്തേരി: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (18-07-2024 വ്യാഴാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകല്ല. മോഡൽ റസിഡൻഷ്യൽ (MRS), നവോദ സ്കൂളുകൾക്കും ഇന്നത്തെ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെയും വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു….

Read More