Headlines

രക്ഷിതാക്കളുടെ അനുവാദം കൂടാതെ വിദ്യാർഥിയെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ പങ്കെടുപ്പിച്ചു; പരാതിയുമായി പിതാവ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ രക്ഷിതാക്കളുടെ അനുവാദം കൂടാതെ സ്കൂളിൽ നിന്ന് വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ വിദ്യാർത്ഥിയെ തിരികെ സ്കൂളിൽ എത്തിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരേഡിന് കൊണ്ടുപോയതെന്ന് വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിദ്യാർത്ഥി റെഡ് വോളന്റിയറായി സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ വാദം. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട പിഎസ്എം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സിദ്ധാർത്ഥിനെ പിതാവ്…

Read More

ക്രിസ്‌മസ് ആഘോഷത്തിനെതിരെ വിഎച്ച്പി ഭീഷണി: കരോൾ നടത്തി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും

പാലക്കാട്: നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്‌മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെയും വിദ്യാർഥികളെയും വിശ്വഹിന്ദു പരീഷത്ത് (വിഎച്ച്പി) പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കരോൾ ആഘോഷിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡി വൈഎഫ്ഐയും. രാവിലെ ഒൻപതിനു ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂ‌ളിനു സമീപത്തുനിന്നു മാട്ടുമന്ത ജങ്ഷൻ വരെ പ്രതിഷേധ കരോൾ നടത്തി. 10നു യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാട്ടുമന്തയിൽനിന്നു സ്‌കൂൾ പരിസരം വരെ കരോളുമായെത്തി. ഇരു സംഘടനകളുടെയും ജില്ലാ സംസ്ഥാന…

Read More

വായു മലിനീകരണം, യമുനയിലെ വിഷപ്പത, അഴിമതിക്കേസുകൾ”; ആംആദ്മി സർക്കാരിനെതിരെ കുറ്റപത്രം പ്രസിദ്ധീകരിച്ച് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി സർക്കാരിനും കെജ്‌രിവാളിനുമെതിരെ ‘കുറ്റപത്രം’ പ്രസിദ്ധീകരിച്ച് ഡൽഹി ബിജെപി. അഴിമതിക്കാരായ മന്ത്രിമാർ ഏറ്റവും കൂടുതലുള്ളത് ഡൽഹിയിലാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ആംആദ്മിയുടെ പ്രതിരോധം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വ്യക്തമായ അജണ്ടയോ, മുഖ്യമന്ത്രി സ്ഥാനാർഥിയോ ഇല്ലെന്ന് പറഞ്ഞും കെജ്‌രിവാൾ തിരിച്ചടിച്ചു. മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും മറ്റ് നേതാക്കളും ചേർന്നാണ് ഡൽഹി സർക്കാരിനെതിരായ കുറ്റപത്രം പ്രസിദ്ധീകരിച്ചത്. ഡൽഹിയിലെ വായു മലിനീകരണം, യമുനാ നദിയിലെ വിഷപ്പത,…

Read More

പ്രതിപക്ഷ നേതാവ് അഹങ്കാരത്തിൻ്റെ ആൾ രൂപം”; വി.ഡി. സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ അഹങ്കാരത്തിൻ്റെ ആൾ രൂപമാണെന്നും, തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഞാനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയിലാണ് സതീശൻ പ്രവർത്തിക്കുന്നത്. കോൺഗ്രസിലെ ഒരുപാട് ആളുകൾ സതീശനെ സഹിക്കുന്നു. സഹിച്ച് സഹിച്ച് നെല്ലിപലക വരെ കണ്ടുവെന്നും, വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ വിമർശനത്തോടുള്ള സതീശന്റെ മറുപടിയിൽ സ്വഭാവമാറ്റം കാണുന്നുണ്ടെന്നും, സതീശൻ നന്നാവുന്ന…

Read More

മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി; ഫഡ്‌നാവിസിനും ഷിൻഡെയ്ക്കും അജിത് പവാറിനും മൂന്ന് വകുപ്പുകൾ വീതം

സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതോടൊപ്പം ഊർജ, നിയമ മന്ത്രാലയങ്ങളും ഫഡ്നാവിസ് നിലനിർത്തി. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നഗരവികസനം, ഭവനം, പൊതുമരാമത്ത് വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം ഉപമുഖ്യമന്ത്രി അജിത് പവാറിന് ധനകാര്യ വകുപ്പ് നൽകി. ഇതിന് പുറമേ ആസൂത്രണ, എക്സൈസ് വകുപ്പുകളുടെ ചുമതലയും പവാറിനാണ്. മന്ത്രിസഭയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും….

Read More

ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി; CPM ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും വേദിയിലിരുത്തി വിമർശനം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനേയും വേദിയിലിരുത്തി സർക്കാരിനും പാർട്ടിക്കും വിമർശനം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി ഉണ്ടായെന്ന് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എം.ആർ. അജിത് കുമാറിനെ ഡിജിപി ആക്കിയുള്ള സ്ഥാനക്കയറ്റം മന്ത്രിസഭ എടുത്തതിനെ പ്രതിനിധികൾ വിമർശിച്ചു. ധന, തദ്ദേശ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. സംഘടനാ റിപ്പോർട്ടിലും തുടർന്ന് നടന്ന ചർച്ചയിലും രൂക്ഷമായ വിമർശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്…

Read More

ഇന്ത്യയും കുവൈറ്റും നിരന്തരം ഒന്നിച്ചു നിൽക്കുന്നു, ഇന്ത്യൻ പ്രവാസികളുടെ സ്നേഹവും ഊഷ്മളതയും അസാധാരണം: പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ കായിക സമുച്ചയത്തിൽ നടന്ന ‘ഹലാ മോദി’ പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ സമൂഹം ഇന്ത്യ – കുവൈറ്റ് ബന്ധം ആഴത്തിൽ സമ്പന്നമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.അതുല്യമായ ഊഷ്മളതയോടെയും ആവേശത്തോടെയുമാണ് പ്രധാനമന്ത്രിയെ സമൂഹം സ്വീകരിച്ചത് കുവൈറ്റ് അമീറിന്റെ ഹൃദ്യമായ ക്ഷണത്തിന് നന്ദി പറഞ്ഞ മോദി, ചിരപുരാതനമായ സൗഹൃദം ഊട്ടിയുറപ്പിക്കാനും ദൃഢമാക്കാനുമായി…

Read More

അംബേദ്കറും, മണിപ്പൂരും ഉൾപ്പെടെ തർക്കവിഷയങ്ങൾ, കയ്യാങ്കളി, പ്രതിഷേധം; അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ശീതകാല സെഷൻ

പാർലമെൻ്റിന്റെ ഇക്കൊല്ലത്തെ ശീതകാല സമ്മേളനം, നിരവധി അസാധാരണ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അംബേദ്കറിനെ ചൊല്ലിയുണ്ടായ പ്രതിപക്ഷ- ഭരണപക്ഷ പോര് കൈയ്യാങ്കളിയായി. അദാനി വിഷയത്തിൽ പരസ്പരം നീരസത്തിലായിരുന്ന ഇന്ത്യാസഖ്യ പാർട്ടികൾ അംബേദ്കറിനായി ഒന്നിച്ചുപോരാടി. കന്നിപ്രവേശം നടത്തിയ പ്രിയങ്കാഗാന്ധിയുടെ ബാഗ്, ലോക മാധ്യമശ്രദ്ധ നേടിയതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിന്റെ കൗതുകമായി. അദാനി, മണിപ്പുർ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് ആരംഭിച്ച ശീതകാല സമ്മേളനം പതിവുപോലെ പ്രക്ഷുബ്ധമായിരുന്നു. സംഘർഷത്തിനും ഒട്ടും കുറവില്ലാത്ത സമ്മേളനത്തിൽ മണിപുർ, അദാനി വിഷയത്തിൽ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചു….

Read More

വീടുവയ്ക്കാൻ ഈടില്ലാതെ 20 ലക്ഷം രൂപ വരെ കിട്ടും; കേന്ദ്ര സർക്കാരിൻ്റെ പുതിയ ഹോം ലോൺ സ്കീം ഉടൻ

ഈടുവേണ്ട. കുറഞ്ഞ ചെലവിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് 20 ലക്ഷം രൂപ വരെ പലിശ ഇളവോടെ ലോൺ ലഭിക്കും. സർക്കാർ പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കും എന്നുസൂചന. കുറഞ്ഞ ഡോക്യുമെൻ്റേഷൻ മതി എന്നതാണ് പ്രത്യേകത. ഈടൊന്നും ആവശ്യമില്ലാതെ തന്നെ 20 ലക്ഷം രൂപ വരെ ലഭിക്കും. താഴ്ന്ന, ഇടത്തരം വരുമാനക്കാർക്കായുള്ള ഒരു പദ്ധതിയാണിത്. സാധാരണക്കാർക്കായി സർക്കാർ ഇളവുകളോടെ പുതിയ ഹോം ലോൺ സ്കീം പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. ക്രെഡിറ്റ് റിസ്ക് ഗ്യാരൻ്റി ഫണ്ട് സ്കീമിൽ ഭേദഗതി വരുത്താൻ സർക്കാർ ശ്രമിക്കുകയാണ്. 30…

Read More

രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ മറ്റൊരിടത്തും ഉന്നയിക്കരുതെന്ന് ആർഎസ്എസ് മേധാവി

പൂനെ: രാജ്യത്തെ വിവിധയിടങ്ങളിൽ അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉയരുന്നതിനിടെ നിലപാട് ആവർത്തിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാമക്ഷേത്രം പോലുള്ള തർക്കങ്ങൾ ഉന്നയിക്കാൻ ഹിന്ദു നേതാക്കൾ ശ്രമിക്കുന്നത് അസ്വീകാര്യമായ പ്രവണതയാണ്. വ്യത്യസ്ത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന് ഇന്ത്യ ഒരു മാതൃക കാണിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. പൂനെയിൽ വിശ്വഗുരു ഭാരത് എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഉത്തർപ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷെരീഫ് തുടങ്ങിയ…

Read More