
Sponsored

സ്കൂൾ തകർന്ന് 22 കുട്ടികൾ മരിച്ചു; മറ്റുള്ളവർക്കായി രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു
നോർത്ത് സെൻട്രൽ നൈജീരിയയിൽ സ്കൂൾ തകർന്നുവീണ് 22 വിദ്യാർത്ഥികൾ മരിച്ചു, കെട്ടിടട്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 100 ലധികം ആളുകൾക്കായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 15 വയസോ അതിൽ താഴെയോ പ്രായമുള്ള വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ പ്ലാറ്റോ സ്റ്റേറ്റിലെ ബുസാ ബുജി കമ്മ്യൂണിറ്റിയിലെ സെയിൻ്റ്സ് അക്കാദമി സ്കൂൾ തകർന്നുവീഴുകയായിരുന്നു. 154 വിദ്യാർത്ഥികൾ ആദ്യം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു, എന്നാൽ അവരിൽ 132 പേരെ രക്ഷപ്പെടുത്തിയതായും വിവിധ ആശുപത്രികളിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് ആൽഫ്രഡ് അലബോ പിന്നീട് പറഞ്ഞു. 22…

വിദ്യാർത്ഥിനിയുടെ കൊലപാതകം; വധശിക്ഷക്കെതിരെ അമീർ സുപ്രീം കോടതിയിൽ
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി അമീർ സുപ്രീം കോടതിയെ സമീപിച്ചു.വധശിക്ഷക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹർജി. നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് വിചാരണക്കോടതി 2017 ൽ വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ മെയ് 20 നാണ് ഹൈക്കോടതി ഈ വിധി ശരിവെച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ്…

4 വർഷത്തിനുള്ളിൽ 8 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി മോദി
വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവർ’ വികസനത്തിനും നിക്ഷേപത്തിനും തൊഴിലിനും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രതിപക്ഷത്തെ പരിഹസിച്ചു. തൊഴിലവസരങ്ങളെക്കുറിച്ചുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) റിപ്പോർട്ട് ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. “റിപ്പോർട് പ്രകാരം, കഴിഞ്ഞ 3-4 വർഷത്തിനിടയിൽ രാജ്യത്ത് ഏകദേശം 8 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ വ്യക്തികൾ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, രാജ്യത്തിൻ്റെ വികസനം എന്നിവയെ എതിർക്കുന്നു. ഈ കണക്കുകൾ വ്യാപിക്കുന്നവരെ നിശബ്ദരാക്കി.” 29,400 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾക്ക്…

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം: എംവി ഗോവിന്ദൻ
ക്ഷേത്രകാര്യങ്ങളിൽ സിപിഎം അനുഭാവികൾ സജീവമായി പ്രവർത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് ഈ റിപ്പോർട്ടിങ്. തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടണം. പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളെ കൂടെ നിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികളെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തണം,

റേഷന്‍ മേഖലയോട് ഉള്ള അവഗണക്കെതിരെ ഇന്ന് മുതല്‍ റേഷന്‍ വ്യാപാരികള്‍ സംയുക്തമായി സമരം നടത്തും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ ഇന്ന് മുതല്‍ രണ്ട് ദിവസം റേഷന്‍ വ്യാപാരികള്‍ സംയുക്തമായി സമരം നടത്തും. രാവിലെ എട്ടുമണി മുതല്‍ നാളെ വൈകിട്ട് 5 മണി വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് രാപകല്‍ സമരം നടക്കുക. മന്ത്രിമാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി മുന്നോട്ടുപോകുന്നത്.

നീറ്റ് പരീക്ഷ ക്രമക്കേടിലെ വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നീറ്റ് പരീക്ഷ ക്രമക്കേടിലെ വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നിലവില്‍ അനിശ്ചിതത്വത്തിലുള്ള നീറ്റ് യുജി കൗണ്‍സിലിംഗിന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധിക്ക് ശേഷമേ തീരുമാനമുണ്ടാവൂ. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 38 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു;കാണാതായ വിവാഹിതനായ കോളേജ് വിദ്യാർഥിയും കാമുകിയും മരിച്ചനിലയിൽ
ത്തെ എതിര്‍ത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു. വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളേജിലെ ബി.കോം വിദ്യാര്‍ഥിയാണ്. അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയും. കോളേജില്‍വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാര്‍ ആദ്യംവിവാഹത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതിച്ചിരുന്നു. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടര്‍ന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍…

മൈക്ക് സ്വിച്ച് തന്റെ കയ്യിലല്ലെന്ന് സ്പീക്കർ: മോദിക്ക് മുന്നില്‍ തല കുനിച്ചില്ലേയെന്ന് രാഹുല്‍
ഡല്‍ഹി: മൈക്ക് ഓഫ് ചെയ്യുന്നതിന്റെ പേരില്‍ ലോക് സഭയിലെ രാഹുല്‍ ഗാന്ധിയും സ്പീക്കർ ഓം കുമാർ ബിർളയും തമ്മില്‍ വാക്പ്പോര്. പുതിയ പാർലമെൻ്റ് സമ്മേളനത്തിൽ രണ്ടാം തവണയും സഭാനടപടികൾക്കിടെ തൻ്റെ മൈക്ക് സ്വിച്ച് ഓഫ് ചെയ്തുവെന്നായിരുന്നു കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ അവകാശവാദം. ഇതിന് മറുപടിയുമായി സ്പീക്കർ രംഗത്ത് വരികയായിരുന്നു. സ്വിച്ചോ റിമോട്ട് കൺട്രോളോ ഇല്ലാത്തതിനാൽ സഭയിലെ പ്രിസൈഡിംഗ് ഓഫീസർമാർക്ക് അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യാൻ കഴിയില്ലെന്നാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള തിങ്കളാഴ്ച…

ഖത്തര്‍ വഴങ്ങുമോ? 2000 കോടി ഡോളറിലെത്തിയ ബന്ധം… ജയശങ്കറിന്റെ സന്ദര്‍ശനം നിര്‍ണായകം
ദോഹ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയുമായി ചര്‍ച്ച നടത്തും. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും ഇന്ത്യയും ഖത്തറും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനെ പറ്റിയുമാകും പ്രധാന ചര്‍ച്ച. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഖത്തറിലെത്തുന്ന ഇന്ത്യന്‍ പ്രമുഖനാണ് ജയശങ്കര്‍. ജിസിസിയിലെ കൊച്ചു രാജ്യമാണെങ്കിലും എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട് ഖത്തറില്‍. മാത്രമല്ല, ഇന്ത്യയുമായി കോടികളുടെ വ്യാപാര ബന്ധവും ഖത്തറിനുണ്ട്. ഈ ബന്ധം…

എകെജി സെന്റർ ആക്രമണക്കേസ്; രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു സുഹൈൽ. ഇന്ന് തന്നെ കേസിലെ അന്വേഷണ സംഘം ഡല്‍ഹിയിലെത്തി സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും. എകെജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ സംഭവത്തിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. ഇയാള്‍ക്കെതിരെ…