
Sports

യശസ്വി രണ്ടും കൽപ്പിച്ച്, നാലാം ടെസ്റ്റിന് മുൻപ് ആ സ്പെഷ്യൽ പരിശീലനം നടത്തിയതിന് ഈ കാരണം; കിടിലൻ തിരിച്ചുവരവ് കാണാം
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരിൽ ഒരാളാണ് ഇടം കൈയ്യൻ ഓപ്പണറായ യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ കിടിലൻ സെഞ്ചുറി നേടിയിരുന്ന യശസ്വിക്ക് പക്ഷേ പിന്നീട് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഈ മാസം 26 ന് മെൽബണിൽ ആരംഭിക്കാനിരിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ താരത്തിന്റെ കിടിലൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാലാം ടെസ്റ്റിൽ ഫോമിലേക്ക് തിരികെ എത്തുകയെന്ന ലക്ഷ്യം മുൻ നിർത്തി കഠിന പരിശീലനത്തിലാണ് യശസ്വി. അതിനിടെ ഇപ്പോളിതാ ഓസ്ട്രേലിയൻ പേസർ മിച്ചൽ…

അശ്വിന് പകരം പുതിയ വജ്രായുധം..! തനുഷ് കൊട്ടിയന്‍ മെല്‍ബണിലേക്ക്; അവസാന രണ്ട് ടെസ്റ്റുകളില്‍ കളിച്ചേക്കും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച രവിചന്ദ്രന്‍ അശ്വിന് (Ravichanran Ashwin) പകരക്കാരനായി പുതിയ താരം എത്തുന്നു. മുംബൈയുടെ ഓഫ്സ്പിന്‍ ഓള്‍റൗണ്ടറായ തനുഷ് കൊട്ടിയനെ (Tanush Kotian) ഇന്ത്യന്‍ ടീമില്‍ (Indian Cricket Team) ഉള്‍പ്പെടുത്താന്‍ ദേശീയ സെലക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു. ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കൊട്ടിയനെ ഉള്‍പ്പെടുത്തണമെന്നാണ് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ അഹമ്മദാബാദിലുള്ള കൊട്ടിയന്‍ മുംബൈയിലേക്ക് മടങ്ങും. നാളെ ചൊവ്വാഴ്ച അവിടെ നിന്ന് മെല്‍ബണിലേക്ക് വിമാനം കയറും. അടുത്തിടെ ഓസ്ട്രേലിയയില്‍…

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം
സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. മുഹമ്മദന്‍ സ്‌പോട്ടിങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. നോഹ സദൗയിയും അലക്‌സാണ്ട്രേ കോയെഫുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. മുഹമ്മദന്‍സ് താരം ഭാസ്‌കര്‍ റോയ്‌യുടെ ഓണ്‍ ഗോളും ടീമിന് അനുകൂലമായി. ഇടവേളയ്ക്കുശേഷം മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മുഖ്യ പരിശീലകനായിരുന്ന മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ടീം ഇറങ്ങിയത്. ജയത്തോടെ 13 കളികളില്‍ നിന്ന് 14 പോയിന്റുമായി പത്താം സ്ഥാനത്തായി ബ്ലാസ്റ്റേഴ്‌സ്. അതേസമയം ടീം…

1.10 കോടിക്ക് 13കാരനെ വാങ്ങിയത് എന്തിന്? ആദ്യമായി പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍
ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ബിഹാറിന്റെ 13 കാരനായ വൈഭവ് സൂര്യവന്‍ഷിയെ (Vaibhav Suryavanshi) ടീമിലെടുത്തത് ഏവരേയും ഞെട്ടിച്ചിരുന്നു. പല സീനിയര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത തുകയ്ക്കാണ് കൗമാര താരത്തെ റോയല്‍സ് ലേലത്തില്‍ പിടിച്ചത്. ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സൂര്യവന്‍ഷി സ്വന്തമാക്കുകയുണ്ടായി. സൂര്യവന്‍ഷിയെ ടീമിലെടുക്കാനുണ്ടായ സാഹചര്യങ്ങളും അതിന് പ്രേരിപ്പിച്ച കാരണങ്ങളും ആദ്യമായി വിശദീകരിക്കുകയാണ് റോയല്‍സിന്റെ നായകന്‍ സഞ്ജു സാംസണ്‍ (Sanju Samson). എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ്…

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം; മാനേജ്‌മെന്റിനോട് ചോദ്യങ്ങളുമായി മഞ്ഞപ്പട
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധം രേഖപ്പെടുത്തി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. നേരത്തെയും മാനേജ്‌മെന്റിനെതിരെ നിലപാടെടുത്ത മഞ്ഞപ്പട നിർണായകമായ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിജയം കൈവരിക്കാന്‍ കൃത്യമായ പ്ലാനും വിജയിക്കാനുള്ള മാനസികാവസ്ഥയും വേണം. അത്തരത്തിലൊരു നേതൃത്വവും തന്ത്രവും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുണ്ടോ എന്ന് മഞ്ഞപ്പട ചോദിക്കുന്നു. നിര്‍ണായക സമയങ്ങളില്‍ മുന്നോട്ട് വന്ന് കളി ജയിപ്പിക്കാന്‍ ആവശ്യമുള്ള കളിക്കാര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആരാധകര്‍ക്ക് അങ്ങനെയൊന്ന് കാണാന്‍ കഴിയുന്നില്ലല്ലോ. എന്താണ് ഇവിടെ നഷ്ടമായിരിക്കുന്നത്? വളരെ നിര്‍ണായകമായ സാഹചര്യങ്ങളെ…

അടുത്ത കളിയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ രണ്ട് വൻ മാറ്റങ്ങൾ ഉറപ്പ്; പുറത്താവുക ഇവർ? രണ്ടും കൽപ്പിച്ച് മഞ്ഞപ്പട
ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 13 -ാം റൗണ്ട് പോരാട്ടത്തിന് ഒരുങ്ങുന്നു. 2024 – 2025 ഐ എസ് എൽ സീസണിൽ ഇതുവരെ ഫോം കണ്ടെത്താത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങൾ കളിച്ചതിൽ നേടാൻ സാധിച്ചത് വെറും മൂന്നു ജയം മാത്രമാണ്. 2020 – 2021 സീസണിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏറ്റവും മോശം…

സഞ്ജുവിന് ഇന്ത്യൻ ടീമിൽ അടുത്ത തിരിച്ചടി ലഭിക്കാൻ സാധ്യത; ചാമ്പ്യൻസ് ട്രോഫിയിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല
2024 കലണ്ടർ വർഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ( Sanju Samson ) സംബന്ധിച്ചിടത്തോളം കരിയർ മാറ്റിമറിക്കപ്പെട്ട വർഷമാണ്. ഇന്ത്യക്ക് വേണ്ടി താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറന്നതും ഈ വർഷം തന്നെ. ടി20 യിൽ ഈ വർഷം അവസാനം കളിച്ച അഞ്ച് ഇന്നിങ്സുകളിൽ മൂന്ന് തവണയാണ് സഞ്ജു മൂന്നക്കം കണ്ടത്. ഇതോടെ ടി20 ടീമിന്റെ ഓപ്പണിങ്ങിൽ സ്ഥാനം ഉറപ്പിക്കാനും ഈ മുപ്പതുകാരനായി 2024 ലെ മിന്നും ഫോം 2025 ലും തുടരുകയാണ്…

സഞ്ജു കാണിച്ചത് വലിയ അബദ്ധം, ഇന്ത്യൻ ടീമിലെ ആ വലിയ സ്വപ്നം ഇനി അവസാനിപ്പിക്കാം; ആ ടീമിൽ ഇടം ലഭിക്കാൻ സാധ്യത കുറഞ്ഞു
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ സൂപ്പർ താരം സഞ്ജു സാംസൺ ഇല്ല. സഞ്ജു, ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാത്തതിനാൽ ടീമിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ, ക്യാമ്പ് ഉപേക്ഷിച്ച് വിശ്രമം എടുക്കാനുള്ള സഞ്ജു സാംസണിന്റെ തീരുമാനം ഇന്ത്യൻ ഏകദിന ടീം സെലക്ഷൻ സാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കും എന്നാണ് പൊതുവായ നിഗമനം. അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി – 20 ക്രിക്കറ്റിൽ കേരളത്തിൻറെ ക്യാപ്റ്റനായിരുന്നു…

ഇന്ത്യയുടെ സ്പിന്‍ മജീഷ്യന്‍ അരങ്ങൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍. അശ്വിന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മഴ മൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഇരു ക്യാപ്റ്റന്മാരും സമനില അംഗീകരിച്ചു. ഇതോടെ, പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം(1-1) എത്തി. 14 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അശ്വിന്റെ പ്രഖ്യാപനം. ഗാബ ടെസ്റ്റിനിടയില്‍ മഴമൂലം കളി തടസ്സപ്പെട്ടതോടെ, ഡ്രസ്സിങ് റൂമില്‍ വികാരധീനനായി വിരാട് കോഹ്ലിയും അശ്വിനും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അശ്വിന്‍ വിരമിക്കുകയാണെന്ന…

പരിശീലകരല്ല ബ്ലാസ്റ്റേഴ്സിന്റെ ശാപം മാനേജ്മെന്റാണ്, സോഷ്യൽ മീഡിയയിൽ മാനേജ്മെന്റ് ഔട്ട് ഹാഷ്ടാഗുകൾ നിറയുന്നു
കൊച്ചി: 11 സീസണുകൾ 6 തവണ പ്ലേ ഓഫിൽ, 2 തവണ ഫെെനലിൽ. ഐസ്എല്ലിന് പുറമെ ഡ്യൂറന്റ് കപ്പിലോ സൂപ്പർ കപ്പിലോ മുത്തമിടാനായിട്ടില്ല. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിനെ കുറിച്ചാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക സംഘം സ്വന്തമായുള്ള കേരളത്തിന്റെ സ്വന്തം ക്ലബ്ബ്. ഐഎസ്എൽ 11-ാം സീസണിൽ ക്ലബ്ബിന്റെ പ്രകടനം മോശമായതിന് പിന്നാലെ പരിശീലകനെ പുറത്താക്കി ആരാധകർക്ക് മുന്നിൽ മുഖം രക്ഷിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിച്ചത്. എന്നാൽ ആ നീക്കം പാളിപ്പോയെന്ന് അക്ഷരം തെറ്റാതെ പറയാം. പരിശീലകൻ…