
ഫോണിൽ പൈസ ഇല്ലെങ്കിലും ഇനി വാട്ട്സ്ആപ്പിലൂടെ കോൾ ചെയ്യാം; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
ഈ വർഷം ഏപ്രിലിൽ പ്ലാറ്റ്‌ഫോം വഴി കോളുകൾ ചെയ്യുന്നത് എളുപ്പമാക്കുന്ന ഇൻ-ആപ്പ് ഡയലറിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ വാട്ട്‌സ്ആപ്പ് വഴി കണക്റ്റുചെയ്യാൻ ഇഷ്ടപ്പെടുന്നു. സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയുമെല്ലാം കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ട്. എന്നിരുന്നാലും നിലവിൽ നിങ്ങളുടെ ഫോണിൽ കോൺടാക്റ്റ് സേവ് ചെയ്യാത്ത ആരെയെങ്കിലും വാട്സ് ആപ്പിലൂടെ വിളിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ കാര്യങ്ങൾ അൽപ്പം ബുദ്ധിമുട്ടായേക്കാം. എന്നാൽ വരാനിരിക്കുന്ന ഈ ഫീച്ചറിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് WA ഇൻഫോയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്,…