
ലോകത്തിലെ ആദ്യ ബയോമെട്രിക് സ്മാര്‍ട്ട് എയര്‍പോര്‍ട്ടായി സായിദ് അന്താരാഷ്ട്ര വിമാനത്താവളം
അബുദാബി: ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി നടപ്പിലാക്കുന്ന ആദ്യ എയര്‍പോര്‍ട്ടായി അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം. അബുദാബി എയര്‍പോര്‍ട്ട്‌സും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും (ഐ സി പി) പരസ്പരം സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) അധിഷ്ഠിത ഗതാഗത പരിഹാരങ്ങളില്‍ വൈദഗ്ധ്യമുള്ള കമ്പനിയായ നെക്സ്റ്റ് 50 മായി സഹകരിച്ച് വ്യോമയാന സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു….