Headlines

കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

പാലക്കാട്: കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകള്‍ ശിഖാ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ എത്താണിയിലെ സ്വകാര്യ വ്യക്തിയുടെ ആഴമുള്ള കുളത്തിലാണ് സംഭവം. പ്രദേശത്തെ കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയതാണ് ശിഖയും അനിയത്തി ശില്‍പ്പയും. തുടര്‍ന്ന് കൂട്ടുകാരിക്കൊപ്പം ഇരുവരും വയലില്‍ നടക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ ശില്‍പ്പയുടെ കാലില്‍ ചെളി പുരണ്ടു. ഇത് കഴുകാനായി ശില്‍പ്പ സമീപത്തെ കുളത്തിനടുത്ത് എത്തുകയും കാല്‍വഴുതി കുളത്തിലേക്ക് വീഴുകയുമായിരുന്നു….

Read More

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ദുബായ്: ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുൻപായി വിസിറ്റ് വിസയിലായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മാര്‍ച്ചറിയിലാണുള്ളത്. അര്‍ഷദിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

കീടനാശിനി ശ്വസിച്ച്‌ ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ബംഗളുരു: കീടനാശിനി ശ്വസിച്ച്‌ ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. ബംഗളൂരുവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന. വിനോദിനേയും ഭാര്യയേയും ശാരീരിക അശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീട് വൃത്തിയാക്കുന്നതിനായി കീടനാശിനി തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് അപകടം. ഉറങ്ങി എഴുന്നേറ്റ ഉടന്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം.

Read More

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ: മതിരയിൽ തോട്ടിൽ വീണ് മതിര ജയഭവനിൽ അനിരുദ്ധൻ (60) അന്തരിച്ചു. കോട്ടയം രാമപുരത്ത് വാവുബലി ചടങ്ങിന് വ്യാഴാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം പോയ അനിരുദ്ധൻ രാത്രി ഏഴരയോടെ മതിരയിലെത്തി. തുടർന്ന് താമസസ്ഥലത്ത് കറങ്ങിനടന്ന് അരുവിയുടെ അടുത്ത് എത്തിയപ്പോൾ കാൽ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

Read More

പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണു യുവതി മരിച്ചു

ഒറ്റപ്പാലം: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയും കളത്തിൽ മണികണ്ഠന്റെ മകളുമായ രശ്മിയാണ്(33) മരിച്ചത്. വീടിന് പുറത്തിരുന്ന പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടും എഴും വയസ്സുള്ള അഭിനവ്, അഭിമന്യു എന്നിവരാണ് രശ്മിയുടെ മക്കൾ.

Read More

വർഷങ്ങൾ കാത്തിരുന്നു, കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾ മുൻപ് അപകടം, യുവാവിന് ദാരുണാന്ത്യം

പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് (30) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. വിവാഹം കഴിഞ്ഞു അഞ്ചോളം വര്‍ഷം കാത്തിരുന്നുണ്ടായ കണ്‍മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ശരത്തിനെ വിധി കവര്‍ന്നത്. ഭര്‍ത്താവിന്റെ വിയോഗമറിയാതെ ശരത്തിനെ അന്വേഷിച്ച്‌ ഭാര്യ നമിത ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഒടുവില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞ് പിറന്നു. പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ ശരത്ത് പോയ വിവരം…

Read More

ചപ്രയിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി, കുട്ടികൾ ഉൾപ്പെടെ ആറ് മരണം, നിരവധി പേർക്ക് പരിക്ക്

ബിഹാറിലെ സരൺ ജില്ലയിലെ ഖൈറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖോദായിബാഗ് ഗ്രാമത്തിൽ നിന്നാണ് വൻ വിവരങ്ങൾ പുറത്തുവരുന്നത്. ഖോദായിബാഗ് ഗ്രാമത്തിലെ ഒൽഹാൻപൂർ പാലത്തിന് സമീപമുള്ള ഒരു പൊതു ഭവനത്തിൽ പ്രവർത്തിക്കുന്ന അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. അതേ സമയം ഈ സംഭവത്തിൽ അര ഡസനോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഖോദായിബാഗിലെ റെയാവുദ്ദീൻ മിയാനും സഹോദരനും കുറച്ച് വർഷങ്ങളായി പടക്കം ഉണ്ടാക്കാൻ വീട്ടിൽ ജോലി ചെയ്യുമായിരുന്നു. ഞായറാഴ്ച…

Read More

ശാന്തിപൂരിൽ ഗർഭിണി ഉൾപ്പെടെ മൂന്നു പേർക്ക് അപകടം

SEA: നാദിയയിലെ ശാന്തിപൂർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള കൽന സ്ട്രീറ്റ് മുൻഷിർമോദ് സ്‌പെയ്‌സിൽ അമിത വേഗതയിൽ പോകുന്നതിനിടെ ഒരു ട്രക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ 3 സ്ത്രീകളെ ഇടിച്ചു. ഈ അപകടത്തിൽ, ഒരു ഗർഭിണിയായ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു, അതേസമയം രണ്ട് സ്ത്രീകളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ട്രക്ക് ഡ്രൈവറെ അറസ്റ്റുചെയ്യാൻ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ബൈക്ക് തെന്നി മറിഞ്ഞ് അപകടം, വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൻകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കില്‍ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയില്‍ റോഡില്‍ തെന്നി മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന…

Read More

ഉറക്കികിടത്തിയ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്:പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകന്‍ ശബരി (ഒന്നേകാല്‍ വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന…

Read More