Headlines

ഉത്തർപ്രദേശ്: വാനിടിച്ച് ടാങ്കർ: രണ്ട് മരണം, ആറ് പേർക്ക് പരിക്ക്

മുസാഫർനഗർ (ഉത്തർപ്രദേശ്): മുസാഫർനഗർ ജില്ലയിലെ ഖതൗലി-ബുധാന ഹൈവേയിൽ യാത്രക്കാരുമായി പോയ വാനും ടാങ്കറും കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഖത്തൗലി-ബുധാന ഹൈവേയിൽ സത്തേഡി ഗംഗ കനാലിന് സമീപം യാത്രക്കാരുമായി നിറച്ച വാൻ ടാങ്കറിൽ ഇടിച്ചതായി ബുധനാഴ്ച {} പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. വാൻ റൈഡർമാരായ ഹാഫിസ് ഷാഹിദ് (60), ജയവതി (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ആറ് വ്യത്യസ്ത വ്യക്തികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം…

Read More

യുഎസ്-മെക്സിക്കോ അതിർത്തിയിൽ വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു

സൺലാൻഡ് പാർക്ക് (മെക്സിക്കോ): യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിന്ന് എട്ട് മൈൽ അകലെ തെക്കുകിഴക്കൻ ന്യൂ മെക്സിക്കോയിൽ ബുധനാഴ്ച ഓട്ടോമൊബൈൽ മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൺലാൻഡ് പാർക്ക് ഹാർത്ത് മേധാവി ഡാനിയേൽ മെഡ്‌രാനോ എസ്‌യുവിക്കുള്ളിൽ മറ്റൊരു വ്യക്തിയുണ്ടെന്ന് പ്രസ്താവിച്ചു, എന്നിരുന്നാലും അദ്ദേഹത്തിന് എന്തെങ്കിലും അപകടമുണ്ടായോ ഇല്ലയോ എന്നത് തൽക്ഷണം വ്യക്തമല്ല. രണ്ട് വ്യക്തികളുടെ ജീവൻ നഷ്ടപ്പെട്ടതായി ന്യൂ മെക്സിക്കോ സ്റ്റേറ്റ് പോലീസ് സ്ഥിരീകരിച്ചു, എന്നാൽ അപകടസമയത്ത് റെഗുലേഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ എസ്‌യുവി…

Read More

കൻവാർ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി, ആറ് മരണം

ലക്നൗ:ഹാഥ്‌രസില്‍ ട്രക്ക് ഇടിച്ച്‌ ആറ് കന്‍വാര്‍ ഭക്തര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.15ഓടെ അമിതവേഗതയിലെത്തിയ ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു കന്‍വാര്‍ ഭക്തര്‍. ഹാഥ്‌രസിലെ സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘സംഭവത്തില്‍ അന്വേഷണം നടക്കുന്നു. ഡ്രൈവറെ കുറിച്ച്‌ ഞങ്ങള്‍ക്ക് വിവരം ലഭിച്ചു, ഇയാളെ ഉടന്‍ പിടികൂടും’, എഡിജിപി രാജീവ് കൃഷ്ണ…

Read More

ടോള്‍ ബൂത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി, 4 മരണം,വീഡിയോ

ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആംബുലന്‍സ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ റോഡില്‍നിന്ന് ബാരിക്കേഡുകള്‍ മാറ്റുന്നത് വിഡിയോയിലുണ്ട്. എന്നാല്‍, അതിവേഗത്തിലെത്തിയ ആംബുലന്‍സ് മഴ കാരണം നനഞ്ഞു കിടന്ന റോഡില്‍ നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Read More

നവജാത ഇരട്ടക്കുട്ടികളുമായി പോയ ആംബുലൻസ് ബസ്സിന് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു

തൃശൂർ: നവജാത ഇരട്ടക്കുട്ടികളുമായി പോയ ആംബുലൻസ് ബസ്സിന് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു.തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ആണ് അപകടം. നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശികളായ ഷഫീഖ്-അന്‍ഷിദ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്നാണ് ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തില്‍ ഇവരുടെ രണ്ടാമത്തെ കുഞ്ഞിനും രണ്ട് ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.

Read More

ബിഎംഡബ്ല്യൂവും ഥാറും തമ്മിൽ മത്സരയോട്ടത്തിനിടെ അപകടം, ഥാര്‍ ഡ്രൈവര്‍ അറസ്റ്റിൽ

തൃശൂർ: ടാക്‌സിയിലേക്ക് മഹീന്ദ്ര ഥാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.ഥാര്‍ ഓടിച്ചിരുന്ന തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഷെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച്‌ വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഥാര്‍ ഓടിച്ചിരുന്ന ഷെറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച്‌ കാറോടിച്ച്‌ അപകടം. ബിഎംഡബ്ല്യൂവും ഥാറും തമ്മിലായിരുന്നു മത്സരയോട്ടം. ഥാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ടാക്‌സിയിലേക്ക് ഇടിച്ചു കയറിയാണ് വയോധികന്‍ മരിച്ചത്….

Read More

മധ്യപ്രദേശിൽ വൻ അപകടം, 40 യാത്രക്കാരുമായി ബസ് നർമദ നദിയിൽ വീണു, പത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തു.

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഖൽഘട്ടിൽ വൻ അപകടം. 40 ഓളം യാത്രക്കാരുമായി പോയ ബസ് നർമ്മദ നദിയിൽ വീണു 12 പേർ മരിച്ചു. മീഡിയക്ക് കിട്ടിയ വിവരമനുസരിച്ച്, ഇൻഡോറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഖൽഘട്ട് സഞ്ജയ് സേതു പാലത്തിന് മുകളിൽ സ്ഥിരത നഷ്ടപ്പെട്ടതിനാൽ നദിയിലേക്ക് വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌, പരിക്ക് പറ്റിയവരെ ആംബുലൻസിന്റെ സഹായത്തോടെ ധംനോദ് അതോറിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ധംനോദ് പോലീസും ഖൽതക പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനായി മുങ്ങൽ…

Read More

ദേശീയ High Jumb താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ചു മരിച്ചു

കൊച്ചി: ദേശീയ ഹൈജമ്പ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ചു മരിച്ചു. വാഹനം ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. മുളന്തുരുത്തിയിൽ വച്ചാണ് രാവിലെ അപകടമുണ്ടായത്. നാട്ടുകാരാണ് ജൂബിയെ ആശുപത്രിയിൽ എത്തിച്ചത്. പിറവം സ്വദേശിയാണ്. ബസ് തട്ടിയിട്ടാണ് അപകടമെന്നു കരുതുന്നതായി പ്രദേശവാസികൾ പറഞ്ഞു. തൃപ്പൂണിത്തുറയിൽ നിന്നു ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്കു കയറാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More

അടൂർ വാഹനാപകടത്തില്‍ മരണം മൂന്നായി; ദമ്പതികള്‍ക്ക് പിന്നാലെ മകനും മരിച്ചു

പത്തനംതിട്ട: അടൂർ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന്‍ ഭട്ടതിരി (65), ഭാര്യ ശോഭ (63), മകന്‍ നിഖില്‍ (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. രാജശേഖരഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് നിഖില്‍ മരിച്ചത്. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ…

Read More

കാറുകൾ കൂട്ടിയിടിച്ച് അപകടം, ദമ്പതിമാർ മരിച്ചു, മകന് ഗുരുതര പരിക്ക്

അടൂര്‍: ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭന എന്നിവരാണ് മരണമടഞ്ഞത്. വാസുദേവ ഭട്ടതിരിയുടെ മകന്‍ നിഖില്‍രാജിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

Read More