
അനാഥ ജീവിതങ്ങൾക്ക് ആശ്വാസമായി പിതാവിനൊപ്പം ബികോം വിദ്യാർഥിനിയും
ആലപ്പുഴ : ലോക്ക്ഡൗണിൽ പെട്ടുപോയ അനാഥ ജീവിതങ്ങൾക്ക് സേവനവുമായി പിതാവിനൊപ്പം ബികോം വിദ്യാർത്ഥിനിയായ മകളും. അലഞ്ഞു തിരിയുന്നതിനിടെ ആലപ്പുഴ ഹരിപ്പാട് നഗരസഭകളുടെ ഷെൽറ്ററുകളിൽ അന്തേവാസികളായവർക്കാണ് ഇവർ ആശ്വാസമാകുന്നത്. സാമൂഹിക പ്രവർത്തകനായ ആലപ്പുഴ ഇരവുകാട് സ്വദേശി ഷാജി കോയ പറമ്പിലും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജ് രണ്ടാം വർഷ വിദ്യാർഥിനിയുമായ മകൾ ആമിനയും ആണ് ലോക്ക്ഡൗൺ കാലത്തെ വ്യത്യസ്ത മാതൃകയാവുന്നത്. ഹരിപ്പാട് ആയുർ യുപി സ്കൂളിലെ ലിറ്ററിൽ കഴിയുന്ന പത്ത് അന്തേവാസികളുടെ മുടി വെട്ടിയത് ആലപ്പുഴയിൽ നിന്നും ബൈക്കിൽ…