
ജോക്കർ മാൽവേയർ ആക്രമണം; നാല് ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യാൻ ഗൂഗിൾ ആഹ്വാനം
അപകടകാരിയായ ജോക്കർ മാൽവെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാല് ജനപ്രിയ ആപ്പുകൾ കൂടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി. ആൻഡ്രോയ്ഡ് സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി 2017 മുതൽ സൈബർകുറ്റവാളികൾ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവന്നിരുന്ന മാൽവെയറാണ് ജോക്കർ. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ജോക്കർ മാൽവെയർ വീണ്ടും പ്ലേ സ്റ്റോറിൽ തിരിച്ചെത്തുന്നത്. സ്മാർട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷർ മോണിറ്റർ, വോയ്സ് ലാഗ്വേജ് ട്രാൻസലേറ്റർ, ക്വിക്ക് ടെക്സറ്റ് എസ്എംഎസ് എന്നീ നാല് ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്….