
കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്തി, കൂടെ ഉണ്ടായിരുന്ന ബസ് ഡ്രൈവർ അറസ്റ്റിൽ
പത്തനംതിട്ടയില്‍ നിന്നും കാണാതായ പത്താം ക്ലാസുകാരി പെൺകുട്ടിയെ കോട്ടയത്തുനിന്ന് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി എന്നും ഈ ബസിലാണ് സ്‌കൂളിലേക്ക് പോകാറ്. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്് ബന്ധുക്കള്‍ മൂഴിയാര്‍…