Headlines

ബാർ കൊലപാതകം, 7 അംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍,

തൃശൂര്‍ തളിക്കുളം ബാറില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍.ബാര്‍ ജീവനക്കാരന്‍ വിളിച്ചു വരുത്തിയ ക്വട്ടേഷന്‍ സംഘമാണ് അറസ്റ്റിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു. കാട്ടൂര്‍ സ്വദേശികളായ അജ്മല്‍, അതുല്‍ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു. കഞ്ചാവ്, ക്രിമിനല്‍ സംഘമാണ് ഇത്.ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ബാറുടമ കൃഷ്ണരാജിനും സുഹൃത്തുക്കള്‍ക്കുംനേരെ…

Read More

ആദിവാസി കുട്ടിയെ മർദിച്ച കേസിലെ പ്രതി ആയ കുറ്റിച്ചിറ മധു എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

അതിരപ്പിള്ളി: വെറ്റിലപ്പാറ പ്രീ – മെട്രിക് ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥിയെ മർദിച്ച കേസിൽ ഹോസ്റ്റൽ വാച്ച്മാൻ അറസ്റ്റിൽ. കുണ്ടുകുഴിപ്പാടം സ്വദേശി പള്ളിയിൽ മധു (46) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച രാവിലെയാണ് ഡെസ്ക്കിൽ താളമിട്ടുവെന്ന് പറഞ്ഞ് ഇയാൾ ആദിവാസി വിദ്യാർഥിയെ മുളവടികൊണ്ട് അടിച്ചത്. അടിയുടെ പാടുകൾ വിദ്യാർഥിയുടെ ശരീരത്തിൽ പതിഞ്ഞതോടെ പരാതി ഉയരുകയായിരുന്നു. അടിച്ചിൽതൊട്ടി ആദിവാസി കോളനിയിലെ കുട്ടി വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. പട്ടിക ജാതി വകുപ്പ് മന്ത്രി…

Read More