
പാലക്കാട് പോക്സോ കേസിൽ കാണാതായ കുട്ടിയെ തട്ടിക്കൊണ്ടുപോയത് മാതാപിതാക്കള്‍!
മൊഴി മാറ്റിപ്പിക്കാനായി മാതാപിതാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട് പോക്സോ കേസിലെ കാണാതായ അതിജീവിതയെ കണ്ടെത്തി. ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് 11കാരിയായ കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം എത്തുമ്പോള്‍ കുട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ചെറിയച്ഛന്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ പ്രതിയായ പോക്‌സോ കേസില്‍ വിചാരണ ഈ മാസം 16ന് തുടങ്ങാനിരിക്കെയാണ് സംഭവങ്ങള്‍. മൊഴി മാറ്റിപ്പിക്കാനായി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടുപോയത്…