
ഓസ്ട്രേലിയക്കെതിരെ ചരിത്രവിജയം നേടി ശ്രീലങ്ക
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ഇന്നിങ്സ് വിജയം നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ശ്രീലങ്കയുടെ അഞ്ചാം വിജയം കൂടിയാണിത്. തൻ്റെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 12 വിക്കറ്റ് നേടിയ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്. ആദ്യ…