
അടൂർ വാഹനാപകടത്തില്‍ മരണം മൂന്നായി; ദമ്പതികള്‍ക്ക് പിന്നാലെ മകനും മരിച്ചു
പത്തനംതിട്ട: അടൂർ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന്‍ ഭട്ടതിരി (65), ഭാര്യ ശോഭ (63), മകന്‍ നിഖില്‍ (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. രാജശേഖരഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് നിഖില്‍ മരിച്ചത്. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ…